വെള്ളിയാഴ്ച രാത്രിയും ഒരുമണി വരെ പവർകട്ട്; മുൻകൂട്ടി അറിയിക്കുമെന്ന ഉറപ്പും നടപ്പായില്ല; പ്രതിസന്ധി രൂക്ഷം, കാരണം മുൻ സർക്കാരെന്ന് മന്ത്രി

Published : Sep 12, 2026, 08:51 AM IST
kerala power cut

Synopsis

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. ജനത്തെ വലച്ച് വെള്ളിയാഴ്ച രാത്രിയിലും ഒരു മണിവരെ പലയിടത്തും വൈദ്യുതി മുടങ്ങി. പവർകട്ട് സമയം മുൻകൂട്ടി അറിയിക്കുമെന്ന ഉറപ്പ് എല്ലായിടത്തും നടപ്പായില്ല.

തിരുവനന്തപുരം: വായ്പയായി ലഭിച്ചിരുന്ന 200 മെഗാ വാട്ടും കിട്ടായതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. ജനത്തെ വലച്ച് വെള്ളിയാഴ്ച രാത്രിയിലും ഒരു മണിവരെ പലയിടത്തും വൈദ്യുതി മുടങ്ങി. പവർകട്ട് സമയം മുൻകൂട്ടി അറിയിക്കുമെന്ന ഉറപ്പ് എല്ലായിടത്തും നടപ്പായില്ല. സാങ്കേതിക പ്രശ്നം കാരണമാണ് മുൻകൂട്ടി അറിയിപ്പ് നൽകാൻ കഴിയാതിരുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

അതിനിടെ, വൈദ്യുതിമുടക്കത്തിനിടെ യുവാവ് ലിഫ്റ്റിൽ കുടുങ്ങി. പാലക്കാട് വടക്കഞ്ചേരിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കിഴക്കഞ്ചേരി സ്വദേശി മഹേഷാണ് വൈദ്യുതി മുടങ്ങിയതോടെ ലിഫ്റ്റിൽ കുടുങ്ങിയത്. ഒടുവിൽ അ​ഗ്നിരക്ഷാസേനയെത്തിയാണ് യുവാവിനെ രക്ഷിച്ചത്.

അതേസമയം, പ്രതിസന്ധിക്ക് പെട്ടെന്നുള്ള പരിഹാരം ഇല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദീർഘകാല പദ്ധതികളാണ് പോംവഴിയെന്നും മന്ത്രി പറഞ്ഞു. ദീർഘകാല പദ്ധതികൾ നടപ്പിലാക്കുന്നത് മാത്രമാണ് പ്രശ്നത്തിന് പരിഹാരം. നിലവിലെ പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരാണെന്നും വരുന്ന വേനൽ കാലത്ത് ഉപയോഗം ഇരട്ടിയിലധികമാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അർജന്റീന ടീമിന്റെ സന്ദർശനത്തിൻ്റെ പേരിൽ തട്ടിപ്പ്: പണമിടപാട് നടന്നത് 13 കമ്പനികൾ വഴി, ഒൻപതിനും ജിഎസ്‌ടി രജിസ്ട്രേഷനില്ല
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി, 'മരണം വരെ ഞാൻ സുമംഗലി ആയിരിക്കാൻ പ്രാർഥിക്കണം'