കൂറ്റന്‍ മതിലിടിഞ്ഞ് വീട് തകര്‍ന്നു, ജീവന്‍ മാത്രം ബാക്കി, ആറംഗ കുടുംബത്തിന് സഹായം നല്‍കുമെന്ന് ശിവന്‍കുട്ടി

By Web TeamFirst Published Oct 18, 2021, 11:20 AM IST
Highlights

തകർന്ന വീട് വീണ്ടും കാണാനെത്തുമ്പോൾ മാളു എന്ന ലക്ഷ്മി താൻ പെട്ടുപോയിരുന്ന അപകടത്തെക്കുറിച്ചോ, താമസിച്ച വീടില്ലാതായതിനെക്കുറിച്ചോ അറിയാതെ മുത്തശ്ശിയുടെ കൈകളിൽ ഉറക്കത്തിലാണ്. 

തിരുവനന്തപുരം: മുടവൻമുഗളിൽ വീടിന്റെ മതിലിടിഞ്ഞ് വീണ് അത്ഭുതകരമായി രക്ഷപ്പെട്ട കുടുംബത്തിന് ആവശ്യമായ സഹായമെത്തിക്കുമെന്ന് മന്ത്രി വി ശവൻകുട്ടി (V Sivankutty). കനത്ത മഴയിൽ (Kerala rains) തൊട്ടടുത്ത വീടിന്‍റെ മതിലിടിഞ്ഞ് വീണ് മണ്ണിനടിയിൽ പെട്ടെങ്കിലും ആറംഗകുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.  22 മാസം പ്രായമുള്ള പെൺകുഞ്ഞും പോറലേൽക്കാതെ രക്ഷപ്പെട്ടു.

തകർന്ന വീട് വീണ്ടും കാണാനെത്തുമ്പോൾ മാളു എന്ന ലക്ഷ്മി താൻ പെട്ടുപോയിരുന്ന അപകടത്തെക്കുറിച്ചോ, താമസിച്ച വീടില്ലാതായതിനെക്കുറിച്ചോ അറിയാതെ മുത്തശ്ശിയുടെ കൈകളിൽ ഉറക്കത്തിലാണ്.  22 ദിവസമേ ആയിട്ടുള്ളു ലക്ഷ്മി ജനിച്ചിട്ട്. ലക്ഷ്മിയും അച്ഛനും  അമ്മയുമടക്കം ആറുപേരാണ് കൂറ്റൻ മതിലിടിഞ്ഞ് വീണപ്പോൾ വീട്ടിലുണ്ടായിരുന്നത്. അമ്മാവൻ ഉണ്ണി കോൺക്രീറ്റ് മതിലനടിയിൽ കുടുങ്ങിപ്പോയി. തൊട്ടടുത്ത മുറിയിലായതിനാൽ ലക്ഷ്മിയും അമ്മയും പരിക്കില്ലാതെ രക്ഷപ്പെട്ടു.

വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ ഇനി പോകാനിടമില്ലാത്ത ആശങ്കയിലാണ്. ഇതിനിടെ അപകടമുണ്ടായ സമയത്ത് അധികൃതരെ ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ലെന്ന് നാട്ടുകാരിലൊരാൾ ആരോപിച്ചത് വാക്ക് തർക്കത്തിനിടയാക്കി. വിളിച്ചയുടൻ ഫോണെടുത്തെന്നും അനാവശ്യ ആരോപണമാണ് ഉന്നയിക്കുന്നതെന്നുമാണ് മേയർ ആര്യാരാജേന്ദ്രൻ മറുപടി പറഞ്ഞത്.

click me!