മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല, സ്ഥിരീകരിച്ചു

Published : Jul 05, 2026, 11:15 AM IST
kerala reports shigella case after patient dies in manjeri

Synopsis

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. പാലക്കാട് നെല്ലൂർപ്പുള്ളി പാറോലിൽ ഷൈജുവാണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്. ഇദ്ദേഹത്തിനാണ് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. വയറിളക്കവും പനിയും ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ചികിത്സയിലായിരുന്നു. പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. സമീപത്ത് മറ്റാർക്കും രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണസ്തംഭനം, മേയറുടെ സമീപനം ധിക്കാരപരമെന്ന് വി. ശിവൻകുട്ടി
എയിംസ് പരിഗണന പട്ടികയിൽ കാസർകോടിനെയും ഉൾപ്പെടുത്തിയേക്കും; മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഉറപ്പ് ലഭിച്ചെന്ന് ജനകീയ കൂട്ടായ്മ