പൊലീസ് ക്യാമ്പിലെ മദ്യപാനം: വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോൾ ഓടിരക്ഷപ്പെട്ട പൊലീസുകാരൻ ഒളിവിൽത്തന്നെ; ഉന്നത ഉദ്യോ​ഗസ്ഥനും 'അടി' പതിവെന്ന് ആരോപണം

Published : Jul 05, 2026, 10:43 AM IST
Kerala Police

Synopsis

വെള്ളിയാഴ്ച രാവിലെ ക്യാമ്പിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് പൊലീസുകാർ മദ്യപിക്കുന്നതായി കണ്ടെത്തിയത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് അഭിലാഷ് രക്ഷപ്പെട്ടത്.

കൊച്ചി: തൃപ്പൂണിത്തുറ ഹിൽപാലസ് എആർ ക്യാമ്പിൽ മദ്യപിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ സിവിൽ പൊലീസ് ഓഫീസർ അഭിലാഷിനെ ഇതുവരെ കണ്ടെത്താനായില്ല. മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനായ ഇയാൾ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ക്യാമ്പിനെതിരെ ഗുരുതര ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. ക്യാമ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പതിവായി ക്യാമ്പിൽ മദ്യപിക്കാറുണ്ടെന്ന പരാതിയെ തുടർന്ന് പൊലീസ് ആസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തെ വിളിച്ചുവരുത്തി ശാസിച്ചതായാണ് വിവരം. വെള്ളിയാഴ്ച രാവിലെ ക്യാമ്പിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് പൊലീസുകാർ മദ്യപിക്കുന്നതായി കണ്ടെത്തിയത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് അഭിലാഷ് രക്ഷപ്പെട്ടത്.

മറ്റ് രണ്ട് പേരായ നവാസിനെയും വിഷ്ണുവിനെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കിയതിൽ മദ്യപിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് മൂന്ന് പൊലീസുകാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടരുകയാണ്. ഒളിവിലുള്ള പൊലീസുകാരനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി സിപിഎം ലോക്കൽ സെക്രട്ടറി, സംഭവം പത്തനംതിട്ട പരുമലയിൽ; പരാതി നൽകി
ലീഗിൽ വൻ പൊട്ടിത്തെറി, താഴെത്തട്ടിൽ കടുത്ത നിരാശ എന്ന് പ്രമേയം; തല്ലു കൊള്ളാൻ മാത്രമല്ല പോഷക സംഘടനയെന്ന് എംഎസ്എഫ്