
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനിൽ അതിക്രമം കാണിച്ചയാൾ സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു. ആര്യനാട് പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ സി ഐയെ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യക്കുപ്പിയുമായി സ്റ്റേഷനിൽ എത്തിയ ആൾ പൊലീസുകാരോട് മോശമായി പെരുമാറുകയും മദ്യക്കുപ്പി അടിച്ചു പൊട്ടിക്കുകയും ചെയ്തു. ഇയാളെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി തൊട്ടടുത്ത ആശുപത്രിയിലേക്ക് ഓടിക്കയറി. പിന്നാലെ എത്തിയ സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു. സംഭവത്തില്‍ പ്രതി ആര്യനാട് സ്വദേശി യദുകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam