സംസ്ഥാന സര്‍ക്കാറിന്‍റെ മാധ്യമപുരസ്‌കാരങ്ങള്‍ ഇന്ന് നൽകും; ഏഷ്യാനെറ്റ് ന്യൂസിന് 3 പുരസ്‌കാരം

Published : Mar 17, 2022, 12:30 AM ISTUpdated : Mar 17, 2022, 06:43 AM IST
സംസ്ഥാന സര്‍ക്കാറിന്‍റെ മാധ്യമപുരസ്‌കാരങ്ങള്‍ ഇന്ന് നൽകും; ഏഷ്യാനെറ്റ് ന്യൂസിന് 3 പുരസ്‌കാരം

Synopsis

Media Award : വൈകുന്നേരം 5.30 -ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനവും പുരസ്‌കാര വിതരണവും നിര്‍വഹിക്കും.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ 2018-19 വര്‍ഷത്തെ മാധ്യമപുരസ്‌കാരങ്ങള്‍ (Media Award) ഇന്ന് സമ്മാനിക്കും. സ്വദേശാഭിമാനി -കേസരി പുരസ്‌കാരം, സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍, സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡ് എന്നിവയാണ്  സമ്മാനിക്കുക. വൈകുന്നേരം 5.30 -ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനവും പുരസ്‌കാര വിതരണവും നിര്‍വഹിക്കും.

ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാവും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ഡോ. ശശിതരൂര്‍ എം.പി, മേയര്‍ ആര്യ രാജേന്ദ്രന്‍, ഡി. സുരേഷ് കുമാര്‍, ആര്‍.എസ് ബാബു, ഇഎസ് സുഭാഷ് എന്നിവര്‍ സംസാരിക്കും. കെ.ആര്‍ ജ്യോതിലാല്‍ സ്വാഗതവും എസ്. ഹരികിഷോര്‍ നന്ദിയും പറയും.  പുരസ്‌കാരങ്ങളാണ് വിതരണം ചെയ്യുന്നത്.

2018 -ല്‍ ഏഷ്യാനെറ്റ് ന്യൂസിന് മൂന്ന് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ടിവി ന്യൂസ് റിപ്പോര്‍ട്ടര്‍ക്കുള്ള കെ. അരുണ്‍ കുമാറിന് ലഭിച്ചു. ടിവി ക്യാമറയ്ക്കുള്ള പുരസ്‌കാരം വിജേഷ് ജികെപിക്കാണ്. മികിച്ച ടിവി അഭിമുഖത്തിനുള്ള അവാര്‍ഡ് ജിമ്മി ജെയിംസിനായിരുന്നു. 2019 -ലെ മാധ്യമ അവാര്‍ഡുകളിലും മൂന്നെണ്ണം ഏഷ്യാനെറ്റ് ന്യൂസിനായിരുന്നു. മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പ്രത്യേക പരാമര്‍ശം മനു ശങ്കര്‍, റിനി രവീന്ദ്രന്‍ എന്നിവര്‍ക്ക് ലഭിച്ചു. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം ഷഫീക് ഖാന് ലഭിച്ചു.

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത