സംസ്ഥാന ടെലിവിഷൻ അവാർഡ് 2023: പുരസ്‌കാര നിറവിൽ ഏഷ്യാനെറ്റ് ന്യൂസ്

Published : Jan 22, 2025, 01:34 PM ISTUpdated : Jan 22, 2025, 02:54 PM IST
സംസ്ഥാന ടെലിവിഷൻ അവാർഡ് 2023: പുരസ്‌കാര നിറവിൽ ഏഷ്യാനെറ്റ് ന്യൂസ്

Synopsis

2023 ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2023ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച അഭിമുഖം, മികച്ച ഡോക്യുമെൻ്ററി,മികച്ച ന്യൂസ് ക്യാമറമാൻ, മികച്ച എജുക്കേഷണൽ പ്രോഗ്രാം എന്നിവയിലടക്കം അഞ്ച് പുരസ്കാരങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് സ്വന്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നിർമ്മിച്ച 'ടോപ് ഗിയർ സുജയുടെ ജീവിത യാത്രകൾ' എന്ന പ്രോഗ്രാമിന് ഷഫീഖാൻ മികച്ച ഡോക്യുമെൻ്ററിക്കുള്ള സംസ്ഥാന പുരസ്കാരം നേടി.  5000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്

ഡോക്യുമെൻ്ററി നിർമ്മാണത്തിന് ഏഷ്യാനെറ്റ് ന്യൂസ് ഓണലൈൻ  7500 രൂപയും പ്രശസ്തി പത്രവും നേടി. അജീഷ്.എ മികച്ച ന്യൂസ് ക്യാമറാമാനുള്ള പുരസ്കാരം നേടി. നിസ്സഹായനായ കുട്ടി അയ്യപ്പൻ എന്ന സ്റ്റോറിക്കാണ് പുരസ്കാരം. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നിർമ്മിച്ച സയൻസ് ടോക് മികച്ച എജുക്കേഷണൽ പ്രോഗ്രാമായി തിരഞ്ഞെടുക്കപ്പെട്ടു. എസ് ശാലിനിയാണ് സംവിധാനം. 15000 രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.

ലജന്റ്സ് എന്ന പരിപാടിക്ക് ഡോക്യുമെന്ററി ജനറൽ വിഭാഗത്തിൽ എംജി അനീഷ് പ്രത്യേക ജൂറി പരാമർശം നേടി. മികച്ച അഭിമുഖത്തിന് കെ.അരുൺകുമാറും (കഥപറയും കാട്) പ്രത്യേക ജൂറി പരാമ‍ർശത്തിന് അർഹനായി. ഇരുവർക്കും ശിൽപവും പ്രശസ്തി പത്രവും ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു