കേരള ട്രഷറി കോ‍ഡ് പാലിക്കാതെ ഉദ്യോഗസ്ഥർ; ട്രഷറികൾ നേരിട്ട് പരിശോധിക്കണമെന്ന ചട്ടം പാലിക്കുന്നില്ല

By Web TeamFirst Published Aug 11, 2020, 8:54 AM IST
Highlights

ട്രഷറി തട്ടിപ്പ് കേസിൽ ഉന്നത ഉദ്യോഗസ്ഥർക്ക് വീഴ്ചയില്ലെന്നായിരുന്നു ധനകാര്യവകുപ്പ് നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. സോഫ്റ്റ്‍വെയറിലെ പിഴവിനെ ചാരി ഉന്നതഉദ്യോഗസ്ഥർ രക്ഷപ്പെടാനാണ് ശ്രമം.

തിരുവനന്തപുരം: ട്രഷറി ചട്ടം പാലിക്കുന്നതിൽ ഉന്നതഉദ്യോഗസ്ഥരുടെ വീഴ്ച മറച്ച് വച്ചാണ് ബിജുലാലിന്റെ തട്ടിപ്പിൽ ധനകാര്യസമിതി റിപ്പോർട്ട് നൽകിയത്. കോടികളുടെ ഇടപാട് നടക്കുന്ന ട്രഷറികളിൽ ഡയക്ടർ ഉൾപ്പടെ നേരിട്ട് പരിശോധിച്ചിട്ട് വർഷങ്ങളായി. ഇടപാടുകൾ ഓൺലൈനാക്കിയെങ്കിലും സോഫ്റ്റവെയറിലെ പാകപ്പിഴ പരിഹരിക്കാൻ നടപടിയുമില്ല.

ട്രഷറി തട്ടിപ്പ് കേസിൽ ഉന്നത ഉദ്യോഗസ്ഥർക്ക് വീഴ്ചയില്ലെന്നായിരുന്നു ധനകാര്യവകുപ്പ് നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. എന്നാൽ ട്രഷറിയുടെ പ്രവർത്തനം കേരളട്രഷറി കോഡ് അനുസരിച്ചാണ്. 

ചട്ടത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ കടമകളിങ്ങനെ 

  • വർഷത്തിലൊരിക്കൽ എല്ലാ ട്രഷറിയിലും ഡയറക്ർ സന്ദർശിക്കണം. ജില്ലാ ട്രഷറി ഓഫിസുകളും പരിശോധിക്കണമെന്നാണ് ചട്ടം. 
     
  • ജില്ലാ ട്രഷറി ഓഫിസർമാർക്കാണ് ഇടപാടകളുടെ ഉത്തരവാദിത്വം. എല്ലാ മാസവും സബ് ട്രഷറി ഓഫീസുകൾ സന്ദർശിച്ച് രജിസ്റ്റർ പരിശോധിക്കണം, ഇതിന് പുറമേ മിന്നൽ പരിശോധനകളും നടത്തണം. മൂന്ന് മാസത്തിലൊരിക്കൽ നിക്ഷേപത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കണമെന്നും ചട്ടം പറയുന്നു. 
     
  • സബ് ട്രഷറി ഓഫീസ‍റാകട്ടെ ദിവസവുമുള്ള പരിശോധനക്ക് പുറമേ മാസത്തിൽ രണ്ട് പ്രാവശ്യം പണംതിട്ടപ്പെടുത്തണം.

ഈ ചട്ടമൊന്നും ട്രഷറിയിൽ നടപ്പാക്കുന്നില്ലെന്ന് വ്യക്തമാകുന്നതാണ് ബിജുലാലിന്റെ തട്ടിപ്പ്. 2016ൽ ട്രഷറി കമ്പ്യൂട്ടറൈസേഷൻ പൂർത്തിയായെങ്കിലും ഉദ്യോഗസ്ഥർ നേരിട്ട് പരിശോധന നടത്തണമെന്ന ചട്ടത്തിൽ മാറ്റം വരുത്തിയിട്ടില്ല.

സോഫ്റ്റ്‍വെയറിലെ പിഴവിനെ ചാരി ഉന്നതഉദ്യോഗസ്ഥർ രക്ഷപ്പെടാനാണ് ശ്രമം. എന്നാൽ ഈ പിഴവുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നില്ല

click me!