എലപ്പുള്ളി ബ്രൂവറി: മദ്യ നിർമാണ കമ്പനിയ്ക്ക് വെള്ളം നൽകാനാകില്ലെന്ന് വാട്ടർ അതോറിറ്റി

Published : Jan 21, 2025, 04:54 PM ISTUpdated : Jan 21, 2025, 05:03 PM IST
എലപ്പുള്ളി ബ്രൂവറി: മദ്യ നിർമാണ കമ്പനിയ്ക്ക് വെള്ളം നൽകാനാകില്ലെന്ന് വാട്ടർ അതോറിറ്റി

Synopsis

ഒയാസിസ് കമ്പനി വാട്ടർ അതോരിറ്റിയെ തെറ്റിദ്ധരിപ്പിച്ചു. എഥനോൾ കമ്പനിക്ക് വേണ്ടിയെന്നാണ് അപേക്ഷയിൽ പറഞ്ഞിരുന്നത്.

പാലക്കാട് : മദ്യ നിർമ്മാണ കമ്പനിക്ക് വെള്ളം നൽകുന്നതിനെതിരെ വാട്ടർ അതോറിറ്റി. വ്യാവസായിക ആവശ്യത്തിന് വെള്ളം നൽകാനാകില്ലെന്ന് വാട്ടർ അതോറിറ്റി സർക്കാരിനെ വിശദമായി അറിയിച്ചതായി പാലക്കാട് വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ ഇഎൻ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

വാട്ടർ അതോരിറ്റി വെള്ളം കൊടുക്കാനാകില്ലെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വെള്ളം കൊടുക്കണോ എന്ന് ഇനി തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. കുടിവെള്ളത്തിൽ നിന്നുള്ള വിഹിതം കൊടുക്കാൻ കഴിയില്ല. പാലക്കാട് ജില്ലയിൽ കുടിവെള്ളം തന്നെ കൊടുക്കാനില്ലാത്ത സ്ഥിതിയാണുള്ളത്. പിന്നെങ്ങനെ വ്യാവസായിക ആവശ്യത്തിന് കൊടുക്കും?

മദ്യനിർമാണ കമ്പനിക്കുളള അനുമതി പുന:പരിശോധിക്കണമെന്ന് എലപ്പുളളി പഞ്ചായത്ത്,സർക്കാരിന് കത്ത് നൽകാന്‍ തീരുമാനം

ഒയാസിസ് കമ്പനി വാട്ടർ അതോരിറ്റിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് പാലക്കാട് വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ ആരോപിച്ചു. കഴിഞ്ഞ ജൂണിലാണ് 500 കിലോ ലിറ്റർ വെള്ളം ആവശ്യപ്പെട്ട് കത്ത് നൽകിയത്. വാട്ടർ അതിരിറ്റിക്ക് കൊടുക്കാനില്ല. ഭാവിയിൽ കിംഫ്രയുടെ ഒരു പദ്ധതി അവിടെ വരുന്നുണ്ട്. അവർ സമ്മതിക്കുകയാണെങ്കിൽ എടുക്കാമെന്ന് കത്ത് നൽകിയിരുന്നു. ഭാരത് പെട്രോളിയത്തിന്റെ ഒരു ടെൻണ്ടറിൽ പങ്കെടുക്കാൻ വേണ്ടിയാണ് എന്നായിരുന്നു കമ്പനി വാട്ടർ അതോരിറ്റിക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നത്. എഥനോൾ കമ്പനിക്ക് വേണ്ടിയെന്നും അപേക്ഷയിൽ പറഞ്ഞിരുന്നു. ബ്രൂവറിയ്ക്ക് വേണ്ടിയെന്ന് അറിഞ്ഞത് ഇപ്പോൾ മാത്രമാണെന്നും വാട്ടർ അതോരിറ്റി അധികൃതർ പറയുന്നു.

ഏത് നിമിഷവും നടുറോഡിൽ പ്രത്യക്ഷപ്പെടാം, പേടിസ്വപ്നമായി കബാലിയും ഗണപതിയും; 10 വർഷത്തിൽ പൊലിഞ്ഞത് 6 ജീവൻ

 

 


 

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും