ആശ്വാസമഴ എത്തുമോ? കുംഭത്തിലെ കൊടുംചൂടിന് ശമനമാകുമോ? മാർച്ച് ആദ്യവാരം കേരളത്തിലെ കാലാവസ്ഥ പ്രവചനം അറിയാം

Published : Mar 01, 2024, 12:40 AM IST
ആശ്വാസമഴ എത്തുമോ? കുംഭത്തിലെ കൊടുംചൂടിന് ശമനമാകുമോ? മാർച്ച് ആദ്യവാരം കേരളത്തിലെ കാലാവസ്ഥ പ്രവചനം അറിയാം

Synopsis

മാർച്ച് മാസം ആദ്യ ദിവസങ്ങളിലും കേരളം ചുട്ടുപൊള്ളും എന്നാ്ണ് വ്യക്തമാകുന്നത്

തിരുവനന്തപുരം: കേരളം കൊടും ചൂടിലായ ഫെബ്രുവരി മാസം കടന്നുപോകുമ്പോൾ മാർച്ചിലെ കാലാവസ്ഥ എന്തായിരിക്കും എന്ന ആശങ്കയാണ് ഏവർക്കും. മാർച്ച് മാസത്തിലെങ്കിലും ആശ്വാസമേകാൻ മഴ എത്തുമോ എന്ന ചോദ്യമാണ് ഏവരും ഉന്നയിക്കുന്നത്. എന്നാൽ മാർച്ച് ആദ്യ ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം പരിശോധിച്ചാൽ ആശ്വാസത്തിന് വകയില്ലെന്നാണ് വ്യക്തമാകുന്നത്. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചന പ്രകാരം മാർച്ച് നാലാം തിയതിവരെ കേരളത്തിലെ ഒരു ജില്ലയിലും മഴ സാധ്യതയില്ലെന്നതാണ് യാഥാർത്ഥ്യം. അതായത് മാർച്ച് മാസം ആദ്യ ദിവസങ്ങളിലും കേരളം ചുട്ടുപൊള്ളും എന്ന് സാരം.

കേരളത്തിലല്ല, ഇന്ത്യയിലല്ല, ഗൾഫിലുമല്ല! 24 ഏക്കറിൽ ലുലു വിസ്മയം വരുന്നു, ഇക്കുറി ഓസ്ട്രേലിയയിൽ

അതേസമയം ഇന്നും കേരളത്തിൽ 12 ജില്ലകളിൽ താപനില ജാഗ്രത നിർദ്ദേശമുണ്ട്. കൊല്ലം , ആലപ്പുഴ , കോട്ടയം , തൃശൂർ ,  പത്തനംതിട്ട , എറണാകുളം , പാലക്കാട് , കണ്ണൂർ , തിരുവനന്തപുരം , മലപ്പുറം , കോഴിക്കോട് , കാസറഗോഡ് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ അലർട്ട് അറിയിപ്പ് ഇപ്രകാരം

ഇന്ന് (2024 മാർച്ച് 1) കൊല്ലം, ആലപ്പുഴ , കോട്ടയം & തൃശൂർ  ജില്ലകളിൽ   ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട് & കണ്ണൂർ  ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് & കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4°C കൂടുതൽ)  ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ,  മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ആഗോളതലത്തിൽ എണ്ണവില കൂടി, അ‌ർധരാത്രി പെട്രോൾ ഡീസൽ വില വർധനവ്; രാജ്യത്ത് പുതിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശൂരില്‍ എല്‍ഡിഎഫിന്‍റെ അപ്രമാദിത്യത്തിന് കനത്ത തിരിച്ചടി; പത്തുവർഷത്തിന് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു, 6ൽ നിന്ന് എട്ടിലേക്ക് നിലയുയർത്തി ബിജെപി
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, 'ഒരിക്കൽ തോറ്റാൽ എല്ലാം തോറ്റെന്നല്ല, തിരുത്തി പോകും'