
ദില്ലി: രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രമന്ത്രി സാവിത്രി താക്കൂർ. എ എ റഹീം എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ശിശുമരണ നിരക്കിന്‍റെ ദേശീയ ശരാശരി 1000 കുട്ടികൾക്ക് 32 എന്ന നിലയിലാണ്. എന്നാൽ കേരളത്തിൽ 1000 കുട്ടികൾക്ക് 8 കുട്ടികൾ എന്ന നിലയിലാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. മധ്യപ്രദേശിൽ 51, ഉത്തർപ്രദേശിൽ 43, രാജസ്ഥാനിൽ 40, ഛത്തീസ്ഗഡിൽ 41, ഒഡീഷയിൽ 39, അസമിൽ 40 എന്നിങ്ങനെയാണ് ശിശുമരണ നിരക്കുകളെന്ന് മന്ത്രി പറഞ്ഞു.
കാലാകാലങ്ങളായി ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ച ജനപക്ഷ നയങ്ങളുടെ തുടർച്ചയാണ് ഈ നേട്ടമെന്ന് എ എ റഹീം അഭിപ്രായപ്പെട്ടു. സ്ത്രീകളെയും കുട്ടികളെയും പ്രത്യേക വിഭാഗമായി പരിഗണിച്ചു കൊണ്ടുള്ള ആരോഗ്യ സംവിധാനം ലോകത്തിനു തന്നെ മാതൃകയാണെന്ന് കാണിക്കുന്നതാണ് കേന്ദ്ര സർക്കാറിന്റെ ഈ കണക്കുകൾ എന്നും എംപി പറഞ്ഞു.
മന്ത്രി ഗണേഷ് കുമാറിന്‍റെ നിർദേശം, അപകടങ്ങള്‍ പതിവായ പോട്ട ആശ്രമം സിഗ്നല്‍ ജങ്ഷനില്‍ പുതിയ ക്രമീകരണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam