ദില്ലിയിൽ കുടുങ്ങി മലയാളി നഴ്സുമാർ; നോർക്കയും കയ്യൊഴിഞ്ഞു; ആശ്രയം വീട്ടുകാർ അയച്ചുനൽകുന്ന പണം മാത്രം

By Web TeamFirst Published May 9, 2020, 11:28 AM IST
Highlights

നിലവിൽ ഇവർക്കാർക്കും ജോലി ഇല്ല. നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് ലോക്ക്ഡൗൺ വന്നത്. നാട്ടിൽ നിന്നും വീട്ടുകാർ അയച്ചു നൽകുന്ന പണം മാത്രമാണ് ഇവർക്കിപ്പോൾ ആശ്രയം

ദില്ലി: ലോക്ക്ഡൗൺ മൂലം ദില്ലിയിൽ മലയാളി നഴ്സുമാർ കുടുങ്ങിക്കിടക്കുന്നു. മൂന്നു ​ഗർഭിണികൾ ഉൾപ്പടെ ഇരുപതോളം മലയാളികളാണ് പട്പട്​ഗഞ്ചിലെ ഹോസ്റ്റലിൽ കുടുങ്ങിക്കിടക്കുന്നത്.

നിലവിൽ ഇവർക്കാർക്കും ജോലി ഇല്ല. നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് ലോക്ക്ഡൗൺ വന്നത്. നാട്ടിൽ നിന്നും വീട്ടുകാർ അയച്ചു നൽകുന്ന പണം മാത്രമാണ് ഇവർക്കിപ്പോൾ ആശ്രയം. നോർക്കയിൽ സഹായത്തിനായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും നഴ്സുമാർ പറയുന്നു. 

അതിനിടെ, അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിൽ സർക്കാർ അലംഭാവം കാണിക്കുകയാണെന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരൻ ആരോപിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ എന്ന് നാട്ടിലെത്തിക്കുമെന്ന് സർക്കാർ വ്യക്തമാക്കണം.സംസ്ഥാന  സർക്കാരിന് ഇതിന് കഴിഞ്ഞില്ലെങ്കിൽ ഇവരെ നാട്ടിലെത്തിക്കാൻ കോൺ​ഗ്രസ് തയ്യാറാണ്. മുഖ്യമന്ത്രി അനുമതി നൽകുകയേ വേണ്ടൂ എന്നും കെ.മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.

Read Also: "ദുരിതാശ്വാസത്തിന് പണം നൽകി ഇല്ലാത്ത മേനി നടിക്കരുത്" ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ കെ മുരളീധരൻ...

 

click me!