Asianet News MalayalamAsianet News Malayalam

"ദുരിതാശ്വാസത്തിന് പണം നൽകി ഇല്ലാത്ത മേനി നടിക്കരുത്" ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ കെ മുരളീധരൻ

ക്ഷേത്ര ജീവനക്കാർ പട്ടിണി കിടക്കുമ്പോൾ ദേവസ്വം എടുത്ത തീരുമാനം ശരിയായില്ല.ഗുരുവായൂർ ദേവസ്വം വരുമാന മില്ലാത്ത ക്ഷേത്രങ്ങളിലെ ജീവനക്കാരെ സഹായിക്കുകയായിരുന്നു വേണ്ടത്. 

covid 19 relief fund k muraleedharan against guruvayoor devaswam board
Author
Kozhikode, First Published May 9, 2020, 10:56 AM IST

കോഴിക്കോട്: ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ. ക്ഷേത്ര ജീവനക്കാർ പട്ടിണി കിടക്കുമ്പോൾ ദേവസ്വം എടുത്ത തീരുമാനം ശരിയായില്ല. ക്ഷേത്രജീവനക്കാരുടെ അവസ്ഥ വളരെ പരിതാപകരമായി. ഗുരുവായൂർ ദേവസ്വം വരുമാന മില്ലാത്ത ക്ഷേത്രങ്ങളിലെ ജീവനക്കാരെ സഹായിക്കുകയായിരുന്നു വേണ്ടത്. ഇല്ലാത്ത മേനി ദേവസ്വം കാണിക്കരുതായിരുന്നു. ദേവസ്വത്തിൻ്റെ കീഴിലെ ഹോട്ടലുകളും ലോഡ്ജുളും ഓഡിറ്റോറിയങ്ങളും ക്വാറൻ്റിൽ കേന്ദ്രങ്ങളാക്കാൻ നൽകുകയായിരുന്നു വേണ്ടതനെന്നും പണം കൈമാറാനുള്ള തീരുമാനത്തിൽ നിന്ന് ദേവസ്വം ബോര്‍ഡ് പിൻമാറണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. 

ഗുരുവായൂർ ദേവസ്വം 5 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിനെതിരെ കോടതിയിൽ പോയവർ കലക്ക് വെള്ളത്തിൽ മീൻ പിടിക്കുന്നവരാണ്. എന്നാൽ  വ്യക്തിപരമായ അഭിപ്രായം സംഭാവന നൽകിയത് ശരിയല്ല എന്ന് തന്നെയാണ്. ദേവസ്വ വരുമാനം കുറഞ്ഞ സാഹചര്യത്തിൽ ഈ പണം സംഭാവന ചെയ്യരുതായിരുന്നു എന്നും കെ മുരളീധരൻ വിശദീകരിച്ചു. 

Follow Us:
Download App:
  • android
  • ios