കൊല്ലത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗ‍‍ർഭിണിയാക്കിയ ആൾ അറസ്റ്റിൽ

Published : Apr 17, 2020, 03:47 PM IST
കൊല്ലത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗ‍‍ർഭിണിയാക്കിയ ആൾ അറസ്റ്റിൽ

Synopsis

വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിയുന്നത്.

കൊല്ലം: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒരാൾ അറസ്റ്റില്‍ കൊല്ലം ചിതറ സ്വദേശി സിറാജാണ് പോക്സോ നിയമ പ്രകാരം അറസ്റ്റിലായത് .

വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിയുന്നത്.ആശുപത്രി അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. 

ചൈല്‍ഡ് ലൈൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിൽ 45 വയസുള്ള സിറാജിനെ  പിടികൂടുകയായിരുന്നു . പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി. ഇയാളുടെ വീട്ടിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ച് പല തവണ പീഡിപ്പിച്ചതായും സമ്മതിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നല്ല കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്തത് യു‍ഡിഎഫിന്; അവരുടെ ഇനിയുള്ള പ്രതീക്ഷ യുഡിഎഫ് ആണെന്ന് വി‍ഡി സതീശൻ
നടിയെ ആക്രമിച്ച കേസ് ജഡ്ജി ഹണി എം വർഗീസിനെതിരായ സൈബർ ആക്രമണം: 'കോടതിയലക്ഷ്യത്തിന് കേസെടുക്കണം', ഹൈക്കോടതിയിൽ നിവേദനം