
തിരുവനന്തപുരം: അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് അധ്യാപകരുടെ പരസ്യ പ്രതിഷേധം ഇന്ന്. മെഡിക്കൽ കോളേജുകളിൽ കെജിഎംസിടിഎ ധർണ സംഘടിപ്പിക്കുകയും തിരുവനന്തപുരത്ത് ഡിഎംഇ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്യും. കൂടാതെ മറ്റിടങ്ങളില്‍ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിലേക്കും മാര്‍ച്ച് സംഘടിപ്പിക്കും എന്നാണ് വിവരം. രാവിലെ പത്തരയ്ക്കാണ് മാർച്ചും ധർണയും ആരംഭിക്കുക. വിഷയത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കരിദിനം ആചരിച്ചിരുന്നു.
പുതിയ മെഡിക്കൽ കോളേജുകളിൽ തസ്തിക സൃഷ്ടിക്കുന്നില്ലെന്നാണ് കെജിഎംസിടിഎ യുടെ പരാതി. മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്ന് താൽക്കാലിക സ്ഥലംമാറ്റം നടത്തി പ്രതിസന്ധി മറികടക്കാനാണ് ശ്രമമെന്നും സംഘടന കുറ്റപ്പെടുത്തുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒപി സേവനങ്ങൾ നിർത്തിവച്ചുള്ള പ്രതിഷേധത്തിലേക്ക് കടക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam