ജൂനിയർ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് കേരള ഗവ. നേഴ്സസ് അസോസിയേഷൻ

By Web TeamFirst Published Sep 5, 2020, 4:34 PM IST
Highlights

സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന വേതനം ജൂനിയർ നഴ്സുമാർക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജൂനിയർ നഴ്സുമാരുടെ സമരം. 

കൊല്ലം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ജൂനിയർ നഴ്സുമാർ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി നടത്തി വരുന്ന സമരം സർക്കാർ ഇടപെട്ട് ഒത്തുതീർപ്പാക്കണമെന്ന് കേരള ഗവ. നേഴ്സസ് അസോസിയേഷൻ ആവശ്യപെടുന്നു. സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന വേതനം ജൂനിയർ നഴ്സുമാർക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജൂനിയർ നഴ്സുമാരുടെ സമരം. 

ബിഎസ്‍സി നഴ്സിംഗ് പഠനം പൂർത്തിയാക്കിയതിന് ശേഷം നിർബന്ധിത സേവനത്തിൻ്റെ ഭാഗമായി ജോലി ചെയ്യുന്ന 400 നടുത്ത് ജൂനിയർ നഴ്സുമാരാണ് കഴിഞ്ഞ ആഗസ്റ്റ് 21 മുതൽ ജോലിയിൽ നിന്നും വിട്ടു നിൽക്കുന്നത്. നിലവിൽ 13, 900 രൂപയാണ് ജൂനിയർ നഴ്സുമാർക്ക് ലഭിക്കുന്ന ശമ്പളം. ഇത് 27,800 ആക്കണമെന്നാണ് ജൂനിയർ നഴ്സുമാര്‍ ആവശ്യമുയര്‍ത്തിയിരിക്കുന്നത്. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ വിവിധ വിഭാഗം ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുവാനും അലവൻസുകൾ നൽകാനും സർക്കാർ തയ്യാറായിട്ടുണ്ടെങ്കിലും ഈ വിഭാഗത്തെ മാത്രം പരിഗണിച്ചിട്ടില്ല. പ്രതിദിനം 460 രൂപക്ക് ജോലി ചെയ്യുന്ന മറ്റൊരു വിഭാഗവും ആരോഗ്യമേഖലയിൽ ഇപ്പോൾ ഇല്ല. 

click me!