
കണ്ണൂർ: കണ്ണൂർ പട്ടാന്നൂരില് കിഫ്ബി ഫണ്ട് ഉപയോഗിച്ച് കിന്ഫ്ര ഏറ്റെടുത്ത അഞ്ഞൂറേക്കര് ഭൂമി കാടുമൂടിയ നിലയില്. ഭൂമിയേറ്റെടുത്ത് മൂന്ന് വര്ഷമായിട്ടും ഒരു പദ്ധതിയും തുടങ്ങിയില്ല. പ്രദേശം വന്യമൃഗങ്ങള് താവളമാക്കിയതായി ഭൂവുടമകള് പറയുന്നു. ഹോട്ടല് വ്യവസായം, ഹെൽത്ത് ടൂറിസം, ഗവേഷണ സ്ഥാപനങ്ങള് പോലുള്ള പദ്ധതികള്ക്കെന്ന പേരിലാണ് ഭൂമിയേറ്റെടുത്തത്. ഏറ്റെടുക്കാനായി വിജ്ഞാപനമിറക്കിയ മുന്നൂറിലധികം ഏക്കര് ഭൂമിയുടെ കാര്യത്തിലും അവ്യക്തതയാണ്. ഇതോടെ ഭൂമി ഈട് വെച്ച് ലോണെടുക്കാന് പോലുമാകാത്ത സാഹചര്യത്തിലാണ് ഭൂവുടമകള്.
ഇ പി ജയരാജൻ മന്ത്രിയായിരിക്കെയാണ് അഞ്ഞൂറേക്കർ ഭൂമി ഏറ്റെടുത്തതെന്നും എണ്ണൂറേക്കർ ഏറ്റെടുക്കുമെന്നാണ് പറഞ്ഞിരുന്നതെന്നും എന്നാൽ മുന്നൂറേക്കർ ഏറ്റെടുക്കാതെ പോയെന്നും ഭൂവുടമ വത്സൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതോടെ ഭൂമി വിൽക്കാനോ ബാങ്കിൽ പണയം വെക്കാനോ പോലും കഴിയുന്നില്ല. കാടുമൂടിയതിനാൽ പാമ്പും വന്യമൃഗങ്ങളും ഉൾപ്പെടെ ഉണ്ട്. ഏറ്റെടുത്ത ഭൂമിയിൽ ഇതുവരെ ഒരു പദ്ധതിയും തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേർക്ക് ജോലി ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ഇതുവരെ ഒരു പദ്ധതി പോലും തുടങ്ങിയിട്ടില്ലെന്ന് കൂടാളി പഞ്ചായത്തംഗം സുനിത്ത് കുന്നോത്ത് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam