കിഫ്ബി കടമെടുത്ത് കൂട്ടുകയാണെന്ന് ശ്രീധരൻ; ഇത്രനാളുമില്ലാതിരുന്ന വിരുദ്ധത എവിടുന്നെന്ന് കിഫ്ബിയുടെ ചോദ്യം

By Jithi RajFirst Published Feb 19, 2021, 7:46 PM IST
Highlights

 ഇത്രനാളും ഉണ്ടാകാത്ത കിഫ് ബി വിരുദ്ധത ഇപ്പോൾ എങ്ങനെയുണ്ടായിയെന്ന്...

തിരുവനന്തപുരം: കിഫ് ബി കടമെടുത്ത് കൂട്ടകയാണെന്ന മെട്രോമാൻ ഇ ശ്രീധരന്റെ വിമർശനത്തിനെതിരെ പ്രതികരിച്ച് കിഫ്ബി. കിഫ് ബി കടമെടുത്ത് കൂട്ടകയാണെന്ന ശ്രീധരൻ്റെ പരാമർശം നിർഭാഗ്യകരമെന്ന് പ്രതികരിച്ചു. ഇത്രനാളും ഉണ്ടാകാത്ത കിഫ് ബി വിരുദ്ധത ഇപ്പോൾ എങ്ങനെയുണ്ടായിയെന്നും ഇ ശ്രീധരൻ ചെയ്ത കൊങ്കൺ - ദില്ലി മെട്രോ ഉൾപ്പെടെയുള്ളവ കടമെടുക്കാതെ ചെയ്തതാണോ എന്നും ചോദിച്ച് കിഫ്ബി രം​ഗത്തെത്തി. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് വായ്പയെടുക്കുന്നതെന്നും കിഫ് ബി  വ്യക്തമാക്കി. 

അതേസമയം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് ഇ ശ്രീധരൻ അറിയിച്ചിരുന്നു. ബിജെപിയിൽ അംഗത്വമെടുത്തതുമായി ബന്ധപ്പെട്ട് വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നതിനെ എതിർക്കില്ല. ബിജെപിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കാനുള്ള ഉദ്ദേശത്തോടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. കേരളത്തിൽ അധികാരത്തിൽ എത്തുകയാണെങ്കിൽ സംസ്ഥാനത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുകയും വികസനം  കൊണ്ടുവരികയും  ചെയ്യും. ഗവർണർ സ്ഥാനത്തോട് താത്പര്യമില്ല. സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്യാനാവാത്ത ഭരണഘടനാ പദവിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

click me!