
കണ്ണൂർ : ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കിർമാണി മനോജിനെ ജയിൽ മാറ്റുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മനോജിനെ കണ്ണൂരേക്കാണ് മാറ്റുന്നത്. പ്രായമായ മാതാവിന് വന്ന് കാണണം എന്ന ആവശ്യം മുൻ നിർത്തി മനോജ് ജയിൽ മാറ്റത്തിന് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ജയിൽ ഡയറക്ടർ ജനറൽ ജയിൽ മാറ്റാൻ ഉത്തരവിട്ടത്.
ആര്‍എംപി നേതാവ് ടി പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് മനോജ്. ടിപി വധക്കേസിനു പുറമെ ആര്‍എസ്എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജകുറിപ്പിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് മനോജ്.
Read More : പത്തനംതിട്ടയിൽ മാമോദിസാ ചടങ്ങിനിടെ ഭക്ഷ്യവിഷബാധ, ഒരാളുടെ നില ഗുരുതരം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam