അ​ഗതിമന്ദിരത്തിൽ സ്ത്രീകളെ മർദ്ദിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യമന്ത്രി

Published : Sep 23, 2019, 07:28 PM IST
അ​ഗതിമന്ദിരത്തിൽ സ്ത്രീകളെ മർദ്ദിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യമന്ത്രി

Synopsis

കൊച്ചി കോർപ്പറേഷന് കീഴിലെ അഗതിമന്ദിരത്തിലാണ് അന്തേവാസിയായ യുവതിക്കും അമ്മയ്ക്കും നേരെ ആക്രമണം നടന്നത്. 

തിരുവനന്തപുരം: കൊച്ചിയിലെ അ​ഗതിമന്ദിരത്തിൽ അമ്മയെയും മകളെയും സൂപ്രണ്ട് മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആ​രോ​ഗ്യമന്ത്രി കെ കെ ശൈലജ. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും കെ കെ ശൈലജ നിർദ്ദേശിച്ചു.

കൊച്ചി കോർപ്പറേഷന് കീഴിലെ അഗതിമന്ദിരത്തിലാണ് അന്തേവാസിയായ യുവതിക്കും അമ്മയ്ക്കും നേരെ ആക്രമണം നടന്നത്. അന്തേവാസിയായ മകളെ അനധികൃതമായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്തപ്പോഴാണ് സൂപ്രണ്ട് അൻവർ ഹുസൈൻ മർദ്ദിച്ചതെന്നായിരുന്നു പരാതി. അസുഖം മാറിയ മകളെ അഗതിമന്ദിരത്തിലെ സുപ്രണ്ട് അൻവർ ഹുസൈൻ അനധികൃതമായി  സ്വന്തം വീട്ടിലെ ജോലികൾ ചെയ്യിപ്പിക്കുന്നതായും എടിഎം കാർഡിൽ നിന്ന് പണം പിൻവലിച്ചിരുന്നതായും പരാതിയുണ്ട്.

ഇതേക്കുറിച്ച് ചോദിക്കാനെത്തിയ അമ്മയേയും മകളേയും അൻവർ മുറിയ്ക്കുള്ളിൽ നിന്ന് പിടിച്ചുതള്ളുകയും മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ പൊലീസിനോട് ജില്ലാ കളക്ടർ എസ് സുഹാസ് ആവശ്യപ്പെട്ടിട്ടുണ്ട്. അൻവർ ഹുസൈനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More: കൊച്ചിയിലെ അ​ഗതിമന്ദിരത്തിൽ അമ്മയ്ക്കും മകൾക്കും ക്രൂരമർദ്ദനം; വിശദീകരണം തേടി കളക്ടർ

"

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയെ കാണാൻ പോകാത്തതിന്‍റെ കാരണം പറഞ്ഞ് ശ്രീലേഖ, നിയമസഭയിലേക്ക് മത്സരിക്കാനുമില്ല; 'ഈ പ്രായത്തിൽ കേരള എക്സ്പ്രസ് യാത്ര പ്രയാസം'
ഇടത് ഭരണമാറ്റം അമിത് ഷായുടെ ആഗ്രഹം, 'ടിപ്പണിയെടുക്കുന്നവർ ഒളിച്ചു കടത്തുന്നത് ആരുടെ അജണ്ട'? സാംസ്കാരിക നായകർക്ക് സിപിഎം ജില്ലാ സെക്രട്ടറിയുടെ മറുപടി