മട്ടന്നൂർ വിട്ട് പേരാവൂരിലേക്ക്: സ്ഥാനാർത്ഥിയാകുമെന്ന വാർത്തയോട് പ്രതികരിച്ച് കെകെ ശൈലജ; 'ഇടത് സ്ഥാനാർത്ഥി ആരായാലും ജയിക്കും'

Published : Mar 03, 2026, 02:05 PM IST
Kk Shailaja Teacher

Synopsis

പേരാവൂരിൽ സിപിഎം സ്ഥാനാർത്ഥിയാകുമെന്ന വാർത്തയോട് പ്രതികരിച്ച് കെകെ ശൈലജ. കെപിസിസി പ്രസിഡൻ്റിൻ്റെ സിറ്റിങ് സീറ്റായ പേരാവൂരിൽ ഏത് ഇടതുസ്ഥാനാർത്ഥിക്കും ജയിക്കാനാകുമെന്നും, സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കുമെന്നും അവർ പറഞ്ഞു

കണ്ണൂർ: പേരാവൂരിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തയിൽ പ്രതികരിച്ച് കെകെ ശൈലജ. കെപിസിസി പ്രസിഡൻ്റിൻ്റെ സിറ്റിങ് സീറ്റായ പേരാവൂരിൽ ആര് ഇടതുമുന്നണി സ്ഥാനാർത്ഥിയായി നിന്നാലും ജയിക്കുമെന്ന് കെകെ ശൈലജ പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കും. പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് നാളെ ചേരും. എട്ടാം തീയതി പാർട്ടി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും. പേരാവൂർ ഇടതുപക്ഷത്തിന് ജയിക്കാൻ സാധിക്കുന്ന മണ്ഡലമാണെന്നും അവർ പറഞ്ഞു.

മട്ടന്നൂരിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് കഴിഞ്ഞ തവണ കെകെ ശൈലജ വിജയിച്ചത്. സംസ്ഥാനത്ത് മുഖ്യമന്ത്രി പദത്തിലേക്ക് ഒരു ഘട്ടത്തിൽ ഉയർന്നുകേട്ട പേരായിരുന്നെങ്കിലും കഴിഞ്ഞ തവണ മന്ത്രിസ്ഥാനത്തേക്ക് പോലും ശൈലജയെ പരിഗണിച്ചിരുന്നില്ല. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്ത് പേരെടുത്ത അവർ പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായെങ്കിലും പരാജയപ്പെട്ടു. സിപിഎമ്മും സഖ്യകക്ഷികളും തമ്മിൽ സീറ്റ് ചർച്ച നടന്നെങ്കിലും നിലവിലെ സീറ്റുകളിൽ കഴിഞ്ഞ തവണത്തേത് പോലെ മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ യുഡിഎഫ് ഭരണം പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുകയാണ്. എന്നാൽ മൂന്നാം വട്ടവും ഭരണം പിടിക്കുമെന്നാണ് ഇടത് നേതാക്കൾ ആവർത്തിച്ച് അവകാശപ്പെടുന്നത്. അതിനിടെയാണ് കണ്ണൂരിൽ സിപിഎമ്മിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനാർത്ഥിയായ കെകെ ശൈലജയുടെ സീറ്റ് മാറ്റം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കെപിസിസി പ്രസിഡന്‍റിനെ നേരിടാൻ സിപിഎമ്മിന്‍റെ വജ്രായുധം; മട്ടന്നൂരിൽ സീറ്റില്ലാതായതോടെ പേരാവൂരിൽ സമ്മതം മൂളി കെ കെ ശൈലജ
ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ നാളെ വിധി പറയും