മനുഷ്യജീവന് അപകടം വരുത്തുന്ന വിധം വാഹനമോടിച്ചതിനും, ഫോൺ വിളിച്ചുള്ള ഡ്രൈവിങ്ങിനുമാണ് കേസ്. ശാസ്താ എന്ന് പേരുള്ള ബസ് കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിലൂടെ മൊബൈല്‍ ഫോൺ വിളിച്ച് ബസ് ഓടിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. മനുഷ്യജീവന് അപകടം വരുത്തുന്ന വിധം വാഹനമോടിച്ചതിനും, ഫോൺ വിളിച്ചുള്ള ഡ്രൈവിങ്ങിനുമാണ് കേസ്. ശാസ്താ എന്ന് പേരുള്ള ബസ് കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിപ്പുറത്ത് ബസ് അപകടം നടന്നതിന് പിന്നാലെയാണ് ദൃശ്യം പുറത്തുവന്നത്.
അതേസമയം, കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തുണ്ടായ ബസ് അപകടത്തിന് കാരണം അമിത വേഗതയാണെന്ന് കണ്ടെത്തി. 50 കിലോമീറ്റർ സഞ്ചരിക്കേണ്ട സ്ഥലത്ത് 100 കിലോമീറ്റർ വേഗതയിലാണ് ബസ് ഓടിച്ചിരുന്നത്. വളവും ചെരിവുമുള്ള റോഡിൽ ഡ്രൈവറുടെ അമിതവേഗം നിയന്ത്രണം വിടാൻ കാരണമായി. മഴയുണ്ടായിരുന്നതിനാൽ അക്വാപ്ലെയിനിങും അപകടത്തിൻ്റെ ആഘാതം കൂട്ടിയെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെയും, പൊലീസിന്റെയും കണ്ടെത്തൽ. റോഡ് നിർമ്മാണത്തിൽ അപാകതയുണ്ടോ എന്ന് ദേശീയപാത അതോറിറ്റി പരിശോധിക്കും. അപകടത്തിൽ പരിക്കേറ്റ ഗുരുതരാവസ്ഥയിൽ തന്നെ ചികിത്സയിൽ തുടരുകയാണ്.
