ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കണം,അതിനുള്ള ധാരണ എൽ ഡി എഫിൽ ഉണ്ടെന്ന് കെ.കെ.ശൈലജ

Published : Jan 14, 2024, 03:08 PM IST
ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കണം,അതിനുള്ള ധാരണ എൽ ഡി എഫിൽ ഉണ്ടെന്ന് കെ.കെ.ശൈലജ

Synopsis

സ്ത്രീകൾ മുഖ്യമന്ത്രി ആകുന്നതിൽ തടസമില്ല.ഇപ്പോളത്തെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലല്ലോ  

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രതിനിധ്യം വർധിപ്പിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം കെകെശൈലജ ആവശ്യപ്പെട്ടു.സ്ത്രീകൾക്ക് കൂടുതൽ പ്രതിനിധ്യം കൊടുക്കണം എന്ന ധാരണ എൽ ഡി എഫിൽ ഉണ്ട്.സ്ത്രീകൾ മുഖ്യമന്ത്രി ആകുന്നതിൽ തടസമില്ല.പക്ഷെ  ഇപ്പോളത്തെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലല്ലോയെന്നും അവര്‍ പറഞ്ഞു.
വളരെ കാര്യക്ഷമമായാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്.നവകേരള സൃഷ്ടിക്കായി ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്.കേരളത്തിലെ സർക്കാർ മാധ്യമങ്ങളെ വേട്ടയടുന്നു എന്നത് ശരിയല്ല.കോവിഡ്, നിപ കാലഘട്ടത്തിൽ മികച്ച സഹകരണമാണ് മാധ്യമങ്ങൾ നൽകിയതെന്നും അവര്‍ പറഞ്ഞു

'കണ്ണൂരിൽ ചെറുപ്പക്കാർ വരട്ടെ, വടകരയിൽ നിന്നേ മത്സരിക്കൂ'; കെ മുരളീധരൻ എംപി

 

PREV
click me!

Recommended Stories

'ജയിലിൽ പോകാൻ മടിയില്ല, വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകും'; ലോക്സഭയില്‍ കെസി വേണുഗോപാൽ
തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു