കെ എം മാണിയുടെ മരുമകൻ കോൺഗ്രസിൽ; കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിട്ട് എം പി ജോസഫ്

Published : Jun 06, 2026, 10:48 AM ISTUpdated : Jun 06, 2026, 11:19 AM IST
MP Joseph

Synopsis

കെ എം മാണിയുടെ മരുമകൻ എം പി ജോസഫ് കോൺഗ്രസിൽ ചേർന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലായിരുന്നു.

തിരുവനന്തപുരം: കെ എം മാണിയുടെ മരുമകൻ കോൺഗ്രസിൽ ചേർന്നു. റിട്ട. ഐ എ എസ് ഉദ്യോഗസ്ഥൻ എം പി ജോസഫ് ആണ് കോൺ​ഗ്രസിൽ ചേർന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലായിരുന്നു. 2021ൽ തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആയിരുന്നു.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിള വലിയ മുന്നേറ്റമായിരുന്നു കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം കാഴ്ചവെച്ചത്. മത്സരിച്ച എട്ടിൽ ഏഴ് മണ്ഡലങ്ങളിലും ജോസഫ് വിഭാഗം സ്ഥാനാർഥികളായിരുന്നു വിജയിച്ചത്. കാഞ്ഞങ്ങാട് മാത്രമാണ് പാര്‍ട്ടി വിജയിക്കാനാകാതെ പോയത്. മുമ്പ് മത്സരിച്ചിരുന്ന ഏറ്റുമാനൂരും ഇടുക്കിയും കോണ്‍ഗ്രസിന് വിട്ടുകൊടുത്ത് വലിയ വിട്ടുവീഴ്ചയാണ് ജോസഫ് വിഭാഗം ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്ത് സീറ്റിൽ മത്സരിച്ച ജോസഫ് വിഭാഗം രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല സീറ്റുകളിലാണ് ജോസഫ് വിഭാഗം വെന്നിക്കൊടി പാറിച്ചത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിച്ച എല്ലാ സീറ്റിലും തോറ്റ് തകര്‍ന്നു തരിപ്പണമായി നിൽക്കുമ്പോഴാണ് ജോസഫ് വിഭാഗം ഈ കുതിപ്പ് നടത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്‌പീക്കർ സ്ഥാനത്ത് എത്തിയ തിരുവഞ്ചൂർ രാധാകൃഷ്‌ണനൊപ്പം വീണ്ടും നിസാം; പുതിയ പദവി, പ്രസ് സെക്രട്ടറിയായി നിയമനം
ബെവ്കോ സിഎംഡി സ്ഥാനത്തുനിന്ന് എംആര്‍ അജിത് കുമാറിനെ മാറ്റണമെന്ന് മന്ത്രി എം ലിജു; ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയോട്