
തിരുവനന്തപുരം: കൊള്ളപ്പണക്കാർക്ക് മൂക്കുകയറിടാൻ സർക്കാർ ഇടപെടൽ ഉറപ്പ് നൽകി ധനമന്ത്രി കെ എൻ ബാലഗോപാൽ. 'പലിശക്കെണി മരണക്കെണി' എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ റോവിംഗ് റിപ്പോർട്ടിംഗിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞ് പണം വാരുന്ന സംഘങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. തട്ടിപ്പ് സംഘങ്ങളെ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. പ്രശ്നത്തിൽ ഇടപെടും. സർക്കാരിന് കൂടുതലായി എന്താണ് ചെയ്യാൻ കഴിയുകയെന്നത് പരിശോധിക്കും. ഗൌരവകരമായ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കൊള്ളപ്പലിശക്കാർക്ക് എതിരെ നടപടിയെടുക്കുന്ന ഓപ്പറേഷൻ കുബേര മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ താൽപ്പര്യം കാണിക്കുന്നില്ലെന്ന് മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാർ ആത്മാർത്ഥമായി വിചാരിച്ചാൽ കൊള്ളപ്പലിശക്കാരെ നിലക്ക് നിർത്താൻ കഴിയുമെന്ന് ചെന്നിത്തല പറഞ്ഞു. സർക്കാർ സമ്മർദ്ദത്തിന് അടിപ്പെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
3 ലക്ഷം വാങ്ങിയതിന് 10 ലക്ഷം പലിശ, സ്ഥലം എഴുതി നൽകി, എന്നിട്ടും ബ്ലേഡ് നീട്ടി മാഫിയ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam