Asianet News MalayalamAsianet News Malayalam

Roving Reporter|3 ലക്ഷം വാങ്ങിയതിന് 10 ലക്ഷം പലിശ, സ്ഥലം എഴുതി നൽകി, എന്നിട്ടും ബ്ലേഡ് നീട്ടി മാഫിയ

2021 ജൂലൈ 20-നാണ് പലിശക്കാരുടെ ശല്യം സഹിക്കാനാവാതെ പാലക്കാട് വള്ളിക്കോട് സ്വദേശി വേലുക്കുട്ടി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്നത്. വിങ്ങിക്കരയുന്ന വേലുക്കുട്ടിയുടെ ഭാര്യ വിജയകുമാരിയും ഇനിയെന്തെന്ന് അറിയാതെ നിൽക്കുന്ന മകൻ വിഷ്ണുവും പറയും, അവരുടെ പൊള്ളിക്കുന്ന അനുഭവങ്ങൾ..

Loan Sharks In Kerala Asianet News Story Series Roving Reporter
Author
Palakkad, First Published Nov 7, 2021, 8:19 AM IST

പാലക്കാട്: മരണവീട്ടിൽ പോലും പലിശപ്പണം ചോദിച്ചെത്തുന്ന ക്രൂരതയാണ് പലിശക്കെണിയിൽ കുരുങ്ങി ആത്മഹത്യ ചെയ്ത പാലക്കാട് വള്ളിക്കോട് സ്വദേശി വേലുക്കുട്ടിയുടെ കുടുബം നേരിട്ടത്. മൂന്ന് ലക്ഷം വാങ്ങിയതിന് 10 ലക്ഷം പലിശ നൽകിയിട്ടും, സ്ഥലം കരാറെഴുതി നൽകിയിട്ടും ബ്ലേഡ് മാഫിയയുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ വേലുക്കുട്ടിക്കായില്ല. വേലുക്കുട്ടിയുടെ വീട്ടിലേക്കാണ് റോവിംഗ് റിപ്പോർട്ടർ ആദ്യമെത്തിയത്. മഹാമാരിക്കാലത്തും നാട്ടുകാരുടെ കഴുത്തറക്കാൻ നീളുന്ന ബ്ലേഡ് മാഫിയയുടെ പിന്നാമ്പുറക്കഥകൾ തേടുകയാണ് ഇത്തവണ റോവിംഗ് റിപ്പോർട്ടർ.

2021 ജൂലൈ 20-നാണ് പലിശക്കാരുടെ ശല്യം സഹിക്കാനാവാതെ പാലക്കാട് വള്ളിക്കോട് സ്വദേശി വേലുക്കുട്ടി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്നത്. വിങ്ങിക്കരയുന്ന വേലുക്കുട്ടിയുടെ ഭാര്യ വിജയകുമാരിയും ഇനിയെന്തെന്ന് അറിയാതെ നിൽക്കുന്ന മകൻ വിഷ്ണുവും പറയും, അവരുടെ പൊള്ളിക്കുന്ന അനുഭവങ്ങൾ. 

ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോർട്ടർ ഏയ്ഞ്ചൽ മേരി മാത്യു തയ്യാറാക്കിയ റിപ്പോർട്ട്:

Follow Us:
Download App:
  • android
  • ios