വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുന്നവരെ നിരീക്ഷിക്കാൻ കൊച്ചി കോർപ്പറേഷൻ; അപേക്ഷകരുടെ വിവരങ്ങൾ ശേഖരിച്ച് വിജിലൻസിന് കൈമാറും; എതിർത്ത് എൽഡിഎഫ്

Published : Oct 09, 2026, 09:57 AM IST
kochi corporation

Synopsis

സ്ഥിരമായി വിവരാവകാശ അപേക്ഷകൾ നൽകുന്നവരെ നിരീക്ഷിക്കാനും വിവരങ്ങൾ വിജിലൻസിന് കൈമാറാനും കൊച്ചി കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. അപേക്ഷകരുടെ ചിത്രങ്ങൾ ഓഫീസിൽ പതിപ്പിക്കണമെന്ന യു.ഡി.എഫ് ആവശ്യത്തിനെതിരെ എൽ.ഡി.എഫ് രംഗത്തെത്തി. ഇത് തികച്ചും ജനാധിപത്യവിരുദ്ധമാണെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ വ്യക്തമാക്കി.

കൊച്ചി: സ്ഥിരമായി വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കുന്നവരെ നിരീക്ഷിക്കാൻ കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. ഇത്തരം അപേക്ഷകരുടെ വിവരങ്ങൾ ശേഖരിക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് കൗൺസിൽ യോഗം നിർദ്ദേശം നൽകി. ശേഖരിക്കുന്ന വിവരങ്ങൾ വിജിലൻസിന് കൈമാറി അപേക്ഷകർക്കെതിരെ അന്വേഷണം നടത്താനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് കൗൺസിലർമാരാണ് സ്ഥിരമായി വിവരാവകാശ അപേക്ഷ നൽകുന്നവരുടെ ചിത്രങ്ങൾ കോർപ്പറേഷൻ ഓഫീസിൽ പതിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. കൂടാതെ അപേക്ഷകരെ 'വിവരാവകാശ തൊഴിലാളികൾ' എന്ന് വിളിച്ച് അധിക്ഷേപിച്ചതായും ആക്ഷേപമുണ്ട്. അതേസമയം, കോർപ്പറേഷന്റെ ഈ നീക്കം തികച്ചും ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കൗൺസിൽ യോഗത്തിൽ ശക്തമായ എതിർപ്പ് ഉയർന്നതായി എൽ.ഡി.എഫ് കൗൺസിലർ എലിസബത്ത് ടീച്ചർ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിസിടിവി ദൃശ്യം നോക്കി രൂപരേഖയുണ്ടാക്കി, താമസസ്ഥലത്ത് എത്തിയപ്പോൾ പൊലീസിനെ ആക്രമിച്ച് പ്രതി; സ്‌കൂട്ടർ മോഷണക്കേസിൽ അറസ്റ്റ്
തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥ പോര്; മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യർ, ഭാഗം വ്യക്തമാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്