സിസിടിവി ദൃശ്യം നോക്കി രൂപരേഖയുണ്ടാക്കി, താമസസ്ഥലത്ത് എത്തിയപ്പോൾ പൊലീസിനെ ആക്രമിച്ച് പ്രതി; സ്‌കൂട്ടർ മോഷണക്കേസിൽ അറസ്റ്റ്

Published : Oct 09, 2026, 09:35 AM IST
Scooter theft

Synopsis

കാക്കനാട് രാജഗിരി കോളേജിന് സമീപത്ത് നിന്നും സ്കൂട്ടർ മോഷ്ടിച്ച കേസിൽ പടമുകൾ സ്വദേശി എബിൻ പീറ്ററിനെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്.

കാക്കനാട്: ഇൻഫോപാർക്ക് പോലീസ് സ്റ്റേഷൻ പരിധിയിലെ രാജഗിരി കോളേജിന് സമീപത്ത് നിന്നും സുസുക്കി ആക്സിസ് സ്കൂട്ടർ മോഷണം നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് പടമുകൾ സ്വദേശി എബിൻ പീറ്റർ (36) ആണ് അറസ്റ്റിലായത്. ഇൻഫോപാർക്ക് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സനീഷ് റ്റി.എസ്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ സെപ്റ്റംബർ 28-ന് രാവിലെ 8:20-നും വൈകിട്ട് 3:15-നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. കാക്കനാട് വില്ലേജ് രാജഗിരി വാലിയിൽ, രാജഗിരി കോളേജിന് സമീപമുള്ള റോഡരികിൽ പാർക്ക് ചെയ്തിരുന്ന കോതമംഗലം പല്ലാരിമംഗലം സ്വദേശിയുടെ സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചുകൊണ്ട് പോയത്. വാഹന ഉടമയുടെ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച പ്രതിയുടെ രൂപരേഖ കേന്ദ്രീകരിച്ച് നടത്തിയ സമഗ്രമായ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ താമസസ്ഥലത്ത് എത്തിയ പോലീസ് സംഘത്തെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച എബിൻ പീറ്ററെ പോലീസ് അതിസാഹസികമായി കീഴ്പെടുത്തുകയായിരുന്നു. പ്രതിയുടെ വീടിന് സമീപത്ത് നിന്നും നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിൽ മോഷണം പോയ സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി കടത്തിക്കൊണ്ടുപോയി പൊളിച്ചുവിൽക്കാനുള്ള ശ്രമമാണ് പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ തകർത്തത്. പ്രതി അന്തർസംസ്ഥാന വാഹന മോഷണ ശൃംഖലയിൽപ്പെട്ടയാളാണോ എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്. ഇൻഫോപാർക്ക് എസ്.എച്ച്.ഒ സനീഷ് റ്റി.എസ്, എസ്.ഐ നജീബ്, എസ്.സി.പി.ഒ അനീഷ് റ്റി.ജെ, സി.പി.ഒ സുജിത് രാജേന്ദ്രൻ, സി.പി.ഒ സുമേഷ് സി.എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥ പോര്; മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യർ, ഭാഗം വ്യക്തമാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്
കാസർകോട് ദേശീയ പാതയിൽ ഒരേ സമയം നാലു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു; ആർക്കും ഗുരുതര പരിക്കില്ല