വീണ്ടും വലച്ച് സ്പൈസ് ജെറ്റ്; കൊച്ചി - ഹൈദരാബാദ് വിമാനം റദ്ദാക്കി

Published : Aug 25, 2026, 08:28 PM IST
Kochi Kochi Hyderabad Spicejet

Synopsis

കൊച്ചി - ഹൈദരാബാദ് സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി. സ്പൈസ് ജെറ്റിൻ്റെ കൊച്ചി - ഫുജൈറ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിന് പിന്നാലെയാണ് വീണ്ടും റദ്ദാക്കൽ ഉണ്ടായിരിക്കുന്നത്. വിമാനങ്ങളുടെ വൈകൽ തുടരുകയാണ്.

കൊച്ചി: യാത്രക്കാരെ വീണ്ടും വലച്ച് സ്പൈസ് ജെറ്റ്. കൊച്ചിയിൽനിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കി. ഇക്കഴിഞ്ഞ ദിവസം സ്പൈസ് ജെറ്റിൻ്റെ കൊച്ചി - ഫുജൈറ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയിരുന്നു. ഇതേ തുടർന്ന് കാലത്തെ മുതൽ കാത്തിരുന്ന യാത്രക്കാർ കടുത്ത ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതിന് പിന്നാലെ ആണ് വീണ്ടുമൊരു വിമാനം കൂടി റദ്ദാക്കിയിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെ ഫുജൈറയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എസ്ജി 081 വിമാനമാണ് കാരണങ്ങളൊന്നും പറയാതെ റദ്ദാക്കിയിരുന്നത്. റദ്ദാക്കലിനൊപ്പം സ്പെസ് ജെറ്റ് വിമാനങ്ങൾ വൈകിയെത്തുന്നതും തുടരുകയാണ്. തിങ്കളാഴ്ച രാവിലെ എത്തേണ്ടിയിരുന്ന ദുബായ് വിമാനം എത്തിയത് ഇന്ന് ഉച്ചയ്ക്കാണ്. ഇന്ന് രാവിലെ എത്തേണ്ട ഫുജൈറ - കൊച്ചി വിമാനം എത്തിയതും ഉച്ചയ്ക്കാണ്.

സർവീസുകൾ തടസ്സപ്പെടുന്നതിന് കാരണം മോശം കാലാവസ്ഥയാണെന്ന സ്പൈസ് ജെറ്റിൻ്റെ വിശദീകരണം സിയാൽ അധികൃതർ നിഷേധിച്ചിരുന്നു. വിമാന സർവീസുകളെ ബാധിക്കുന്ന തരത്തിൽ പ്രതികൂല കാലാവസ്ഥ ഉണ്ടായിട്ടില്ലെന്നും സ്വന്തം ഭാഗത്തുനിന്നുള്ള പ്രവർത്തന വീഴ്ചകൾ മറച്ചുവെക്കാനാണ് കമ്പനി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്നും സിയാൽ വ്യക്തമാക്കിയിരുന്നു. സർവീസ് വൈകുന്നതിൽ സിയാൽ നൽകിയ നോട്ടീസിന് സ്പൈസ് ജെറ്റ് മറുപടി നൽകിയിട്ടില്ല. കൃത്യമായി സർവീസ് നടത്തിയില്ലെങ്കിൽ സ്ലോട്ടുകൾ പിൻവലിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സിയാൽ നോട്ടീസ് നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വഖഫ് വിഷയത്തിൽ കളവും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നു; ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ
കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്‍റെ ദേശീയ പുരസ്കാരം ഏറ്റുവാങ്ങി കേരളം