
കൊച്ചി: എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമായി വിഭാവനം ചെയ്ത കൊച്ചി മെട്രോയിൽ കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ സമയ നിയന്ത്രണം മാറ്റി. മെട്രോയുടെ സമയക്രമം മുൻപത്തെ പോലെ രാവിലെ 6മണി മുതൽ രാത്രി 10 മണി വരെയാക്കി. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമായിരുന്നു സമയം രാവിലെ 7 മുതൽ രാത്രി 9 മണി വരെയാക്കിയത്. യാത്രക്കാരുടെ ആവശ്യപ്രകാരമാണ് വീണ്ടും പഴയ സമയക്രമത്തിലേക്ക് കൊച്ചി മെട്രോ എത്തുന്നത്. ഇനി മുതൽ രാവിലെ 6 മണിക്കും, രാത്രി പത്ത് മണിക്കും ആലുവ, പേട്ട സ്റ്റേഷനുകളിൽ നിന്ന് മെട്രോ പുറപ്പെടും. നിലവിൽ മെട്രോയിൽ പ്രതിദിനമെത്തുന്ന ശരാശരി യാത്രക്കാരുടെ എണ്ണം 21000മാണെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam