കൊടകര കേസ്: ധർമ്മരാജന്റെ ഹർജി, പൊലീസിനോട് റിപ്പോർട്ട് തേടി ഇരിങ്ങാലക്കുട കോടതി

Published : Jun 11, 2021, 02:04 PM ISTUpdated : Jun 11, 2021, 02:49 PM IST
കൊടകര കേസ്: ധർമ്മരാജന്റെ ഹർജി, പൊലീസിനോട് റിപ്പോർട്ട് തേടി ഇരിങ്ങാലക്കുട കോടതി

Synopsis

ഈ മാസം 15 ന് മുമ്പ് റിപ്പോർട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം. ധർമാരാജനൊപ്പം സുനിൽ നായിക്കും കാർ വിട്ട് കിട്ടണം എന്ന് ആവശ്യപ്പെട്ട് ശംജീറും ഹർജി നൽകിയിട്ടുണ്ട്. 

തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കേസിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരൻ ധർമ്മരാജന്റെ ഹർജിയിൽ ഇരിങ്ങാലക്കുട കോടതി പൊലീസിൽ നിന്ന് റിപ്പോർട്ട് തേടി. ഈ മാസം 15 ന് മുമ്പ് റിപ്പോർട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം. ധർമ്മരാജനൊപ്പം സുനിൽ നായിക്കും കാർ വിട്ട് കിട്ടണം എന്ന് ആവശ്യപ്പെട്ട് ശംജീറും ഹർജി നൽകിയിട്ടുണ്ട്. 

ഇതിനിടെ കേസിൽ നാല് ലക്ഷം രൂപ കൂടി അന്വേഷണ സംഘം കണ്ടെടുത്തു. പ്രതികളായ രഞ്ജിത്തിന്റെയും ബഷീറിന്റെയും സുഹൃത്തുക്കളിൽ നിന്നാണ് പണം കണ്ടെടുത്തത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇതിനിടെ കേസിൽ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിൽ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് എസ്ഡിപിഐ രംഗത്തെത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി