
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാന പ്രശംസിച്ച് കൊടുക്കുന്നിൽ സുരേഷ് എം പി. ചെങ്ങന്നൂർ വിദ്യാഭ്യാസ സമുച്ചയത്തിൻ്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രിയും സ്ഥലം എംഎൽഎയുമായ സജി ചെറിയാനെ മാവേലിക്കര എംപിയും കോൺഗ്രസ് നേതാവുമായ കൊടിക്കുന്നിൽ സുരേഷ് പ്രശംസിച്ചത്.
പുതിയ റോഡുകൾ, പാലങ്ങൾ, ജില്ലാ ആശുപത്രി കെട്ടിടം, സർക്കാർ ഓഫീസുകൾ അടക്കം ചെങ്ങന്നൂർ വികസനത്തിൽ വളരെ മുന്നേറുന്ന സാഹചര്യമാണെന്നും വികസന കാര്യങ്ങളിൽ മന്ത്രി സജി ചെറിയാനോടൊപ്പം എത്താൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഒന്നു ശ്രമിച്ചു നോക്കിയെങ്കിലും കഴിഞ്ഞില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ വികസനം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായി ചെങ്ങന്നൂർ മാറി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പദ്ധതി ഉദ്ഘാടനങ്ങൾ നടക്കുന്നത് ചെങ്ങന്നൂരാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.
ചെങ്ങന്നൂർ മുൻ എംഎൽഎയുംനിലവില്‍ കുണ്ടറ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പി സി വിഷ്ണുനാഥിനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു എംപിയുടെ പ്രസംഗം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam