കോടിയേരി ഇന്ന് പാലായിൽ; തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തും

Published : Sep 12, 2019, 06:23 AM ISTUpdated : Sep 12, 2019, 07:29 AM IST
കോടിയേരി ഇന്ന് പാലായിൽ; തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തും

Synopsis

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ കോടിയേരി ഇന്ന് പാലായിൽ. പഞ്ചായത്ത് തല അവലോകന യോഗങ്ങളില്‍ പങ്കെടുക്കും.

പാലാ: പാലായിലെ ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് പാലായിലെത്തും. പഞ്ചായത്ത് തല അവലോകന യോഗങ്ങൾ കോടിയേരിയുടെ അധ്യക്ഷതയിൽ ചേരും. ബൂത്ത് തല സ്ക്വാഡ് തല പ്രവർത്തനങ്ങൾ വിലയിരുത്തും.

അതേസമയം, യുഡിഎഫ് മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ ജോസഫ് വിഭാഗം ഇന്ന് യോഗം ചേരും. വൈകീട്ടാണ് നിയോജക മണ്ഡലം കമ്മിറ്റി യോഗം. എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിയുടെ വാഹന പ്രചാരണത്തിനും ഇന്ന് തുടക്കമാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലയാള സിനിമയിൽ പുരുഷാധിപത്യം നിലനിൽക്കുന്നുവെന്ന് ഭാഗ്യലക്ഷ്മി; 'സ്റ്റാറുകളെ വളർത്തിയത് മാധ്യമങ്ങളെന്ന് വിമർശനം'
`നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം'; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ