കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി ചുമതലയേൽക്കും

By Web TeamFirst Published May 19, 2021, 5:19 PM IST
Highlights

മകൻ ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണ കേസുകളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നത്

തിരുവനന്തപുരം: സിപിഎമ്മിന്റെ പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ചുമതലയേൽക്കും. പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ആരോഗ്യപരമായ കാരണങ്ങൾ ഉന്നയിച്ച് അവധിയിൽ പോയതാണ് അദ്ദേഹം. നിലവിൽ ചീഫ് എഡിറ്ററായ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് ദേശാഭിമാനിയുടെ തലപ്പത്ത് മാറ്റം വരുന്നത്.

കളമശേരിയിൽ നിന്നുള്ള നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട രാജീവ് രണ്ടാം പിണറായി സർക്കാരിൽ വ്യവസായി വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുമെന്നാണ് വിവരം. മകൻ ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണ കേസുകളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ദേശാഭിമാനി ചീഫ് എഡിറ്ററായി പാർട്ടി നിയമിച്ചിരിക്കുന്നത്.

click me!