
കണ്ണൂർ: കോടിയേരി ബാലകൃഷ്ണന് വിട ചൊല്ലാനൊരുങ്ങി രാഷ്ട്രീയ കേരളം. രാവിലെ 11 മണിയോടെ ചെന്നൈയിൽനിന്ന് കോടിയേരിയുടെ മൃതദേഹം എയർ ആംബുലൻസിൽ കണ്ണൂരിലേക്ക് കൊണ്ടു വരും. ഭാര്യ വിനോദിനിയും മകൻ ബിനോയ് കോടിയേരിയും ഒപ്പമുണ്ടാകും.12 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തും. തുടർന്ന് വിലാപയാത്രയായി വാഹനങ്ങളുടെ അകന്പടിയോടെ തലശ്ശേരിയിൽ എത്തിക്കും.
ഇന്ന് രാത്രി വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം.നാളെ രാവിലെ വീട്ടിലും, 11 മണി മുതൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും.നാളെ മൂന്ന് മണിക്ക് പയ്യാന്പലത്താണ് സംസ്കാരം.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇന്ന് കണ്ണൂരിലെത്തും.പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാൻ പാർട്ടി പ്രവർത്തകരും കണ്ണൂരിലേക്ക് ഒഴുകിയെത്തും.കോടിയേരി ബാലകൃഷ്ണനോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കാൻ സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്
അർബുദ ബാധിതമായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലൊണ് കോടിയേരിയുടെ അന്ത്യം ഉണ്ടായത്. മരണ സമയത്ത് ഭാര്യയും മക്കളും ഒപ്പം ഉണ്ടായിരുന്നു
എട്ടാം ക്ലാസിൽ കൊടിയേന്തി, പിന്നെ 'കോടിയേരി' ആയ കാലം, ലാൽസലാം പറഞ്ഞ് മടങ്ങുമ്പോൾ കേരളത്തിന് വേദന
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam