കൊടുങ്ങല്ലൂർ സ്പെഷ്യൽ സ്കൂൾ അന്തേവാസി ശ്രീനാഥിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; സംഭവത്തിൽ കെയർടേക്കറെ പൊലീസ് അറസ്റ്റ് ചെയ്തു

Published : Apr 02, 2026, 09:02 PM IST
mahesh

Synopsis

ഓട്ടിസം ബാധിച്ച ശ്രീനാഥ് ഏതാനും നാളുകളായി അനുഗ്രഹ സ്പെഷ്യൽ സ്കൂളിലാണ് താമസം. കിടപ്പുമുറിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തൃശൂർ: കൊടുങ്ങല്ലൂരിലെ അനുഗ്രഹ സ്പെഷ്യൽ സ്കൂൾ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പാലക്കാട് കണ്ണമ്പ്ര സ്വദേശി ശ്രീനാഥാണ്(35) മരിച്ചത്. സംഭവത്തിൽ സ്പെഷ്യൽ സ്കൂളിലെ കെയർടേക്കർ മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദനംമൂലം ആന്തരിക അവയവങ്ങൾക്ക് സംഭവിച്ച ക്ഷതമാണ് മരണകാരണം. കിടപ്പുമുറിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓട്ടിസം ബാധിച്ച ശ്രീനാഥ് ഏതാനും നാളുകളായി അനുഗ്രഹ സ്പെഷ്യൽ സ്കൂളിലാണ് താമസം. ഇന്നലെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നായിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കഞ്ചാവിന് പണം നൽകിയില്ല; സഹോദരി പുത്രൻ വീടിന് തീയിട്ടു, അറസ്റ്റ് ചെയ്ത് പൊലീസ്
കോഴിക്കോട്ടെ കോൺ​​ഗ്രസ് ശാപം തീർക്കാൻ കൊയിലാണ്ടിക്കാകുമോ? കോട്ട കാക്കാൻ കെ ദാസൻ, വോട്ട് വിഹിതം വർധിപ്പിക്കാൻ പ്രഫൂൽ കൃഷ്ണൻ