
കൊല്ലം: പുനലൂരിൽ സിപിഐ എംഎൽഎ പി.എസ്.സുപാലിനെതിരെ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രതിഷേധം. സുപാലിനെതിരെ ഡയിങ് ഹാർനെസ്സ് എം.എൽ.എ എന്ന ബാനറുമായാണ് പ്രതിഷേധം നടന്നത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ സ്ഥാനാർത്ഥികളെ പിന്മാറ്റാൻ സിപിഐ ജില്ലാ സെക്രട്ടറി കൂടിയായ എം.എൽ.എ ഇടപെട്ടു എന്നാണ് ആരോപണം.
പുനലൂർ എസ്.എൻ.കോളേജ് യൂണിയൻ തെരഞ്ഞെടിപ്പിലെ വിജയത്തിന് പിന്നാലെ നടന്ന പ്രതിഷേധത്തിലും സുപാലിനെതിരെ ബാനർ ഉയർന്നിരുന്നു. "സുപാൽ അടവ് പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർമാരുടെ പ്രസ്ഥാനമാണ് എസ്.എഫ്.ഐ" എന്നായിരുന്നു ബാനർ. ഇതിന് പിന്നാലെ എസ്എഫ്ഐയ്ക്കും ഡിവൈഎഫ്ഐയ്ക്കും എതിരെ അധിക്ഷേപ മുദ്രവാക്യവുമായി എഐഎസ്എഫ്- എഐവൈഎഫ് പ്രതിഷേധം നടന്നിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്. ജയമോഹനെതിരെ എഐഎസ്എഫ്- എഐവൈഎഫ് പ്രവർത്തകരും അധിക്ഷേപ മുദ്രവാക്യം മുഴക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam