ആലപ്പുഴ കൊലപാതകങ്ങൾക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രകോപന സന്ദേശം: യുവാവ് പിടിയിൽ

Published : Dec 22, 2021, 08:31 PM IST
ആലപ്പുഴ കൊലപാതകങ്ങൾക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രകോപന സന്ദേശം: യുവാവ് പിടിയിൽ

Synopsis

ജില്ല പൊലീസ്​ മേധാവി ടി നാരായണൻറ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്റെ സൈബർ പട്രോളിങ്ങിലാണ് ഇയാളുടെ സാമൂഹ്യമാധ്യമത്തിലെ ദുരുപയോഗം കണ്ടെത്തിയത്

കൊല്ലം: സാമൂഹ്യ മാധ്യമത്തിലൂടെ പ്രകോപനപരമായ സന്ദേശം പങ്കുവച്ച  യുവാവിനെ കൊല്ലം വെസ്​റ്റ്​ പൊലീസ്​ പിടികൂടി. കൊല്ലം വെസ്​റ്റ്​ കുരീപ്പുഴ തായ്​വീട്ടിൽ മുഹമ്മദ് അലിയുടെ മകൻ സെയ്ദ് അലി (28) ആണ് പിടിയിലായത്. ആലപ്പുഴയിൽ എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പ്രകോപനപരമായ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.

ജില്ല പൊലീസ്​ മേധാവി ടി നാരായണൻറ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്റെ സൈബർ പട്രോളിങ്ങിലാണ് ഇയാളുടെ സാമൂഹ്യമാധ്യമത്തിലെ ദുരുപയോഗം കണ്ടെത്തിയത്. തുടർന്ന് വിവരം കൊല്ലം വെസ്​റ്റ് പോലീസിന് കൈമാറി. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പങ്ക് വച്ചതായി വെസ്​റ്റ് പോലീസ്​ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിക്ക് നിരോധിത സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'
ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'