നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം, സിസിസടിവി ദൃശ്യങ്ങളില്‍ എല്ലാം വ്യക്തം; തെളിവുകൾ ശേഖരിച്ച് പൊലീസ്

Published : Aug 16, 2026, 08:06 AM IST
kollam shop shutter broken and robbed cctv captures thief

Synopsis

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും കവർന്നു

കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും കവർന്നു. ഒരു ലക്ഷം രൂപയും മൊബൈൽ ഫോണുകളും ബ്ലൂടൂത്തുകളുമാണ് മോഷ്ടിക്കപ്പെട്ടത്. കൊട്ടിയം ജംഗ്ഷന് സമീപം മയ്യനാട് റോഡിലുള്ള ലുക്മാന്‍റെ ഉടമസ്ഥതയിലുള്ള എംഎകെ ബേക്കേഴ്സ് ആൻഡ് മൊബൈൽ ഫോൺ കടയിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാവിലെ ആയിരുന്നു മോഷണം. സമീപത്തെ 2 കടകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. രാവിലെ കടയുടമ എത്തിയപ്പോഴാണ് മൊബൈൽ ഷോപ്പിന്‍റെ ഷട്ടർ പൂട്ട് തകർന്നു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. അകത്ത് കടന്നതോടെ മോഷണം നടന്നതായി വ്യക്തമായി. ഫോണുകളും മറ്റും വിറ്റുകിട്ടിയ പണമാണ് മോഷ്ടിക്കപ്പെട്ടത്.

കൗണ്ടർ തകർത്താണ് മോഷണം നടത്തിയത്. സമീപത്തെ കടയിലെ ക്യാമറയിൽ നിന്ന് മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. നീല ഷർട്ടും പാന്‍റും ധരിച്ച് കൈവശം ഒരു ബാഗുമായി വന്നാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. മോഷണത്തിന് മുമ്പ് ഇയാൾ എംഎകെ ബേക്കറിക്ക് എതിർവശത്തുള്ള ഗോൾഡ്കവറിങ് കടയ്ക്കു മുന്നിൽ ഇരിക്കുന്നതായും കാണാം. ബേക്കറിയിൽ മോഷണം നടത്തിയ ശേഷം സമീപത്തെ ലോട്ടറിക്കടയുടെ ഷട്ടറിന്‍റെ പൂട്ടും തകർക്കാൻ ശ്രമിച്ചിട്ടുണ്ട്. തൊട്ടടുത്ത ചെരുപ്പ് കടയിലും മോഷണത്തിന് ശ്രമം നടന്നു. പോലീസും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അത്തംനഗറിലും മലയാളക്കരയിലും ആവേശം, തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്യും; നഗരത്തിൽ ഗതാഗത നിയന്ത്രണം
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും, പുതുവർഷ പുലരിയിൽ നാളെ മുതൽ ഭക്തർക്ക് ദർശനം