ഒക്ടോബർ 31 വരെ പുതിയ സമയക്രമത്തിലാകും ട്രെയിനുകൾ സർവീസ് നടത്തുക. പുതിയ സമയക്രമം അറിയാം
തിരുവനന്തപുരം: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. മൺസൂൺ കാല സമയക്രമത്തിലാണ് മാറ്റം വരുത്തിയത്. ഒക്ടോബർ 31 വരെ പുതിയ സമയക്രമത്തിലാകും ട്രെയിനുകൾ സർവീസ് നടത്തുക. എറണാകുളം നിസാമുദ്ധീൻ മംഗള രാവിലെ 10.40 ന് സർവീസ് ആരംഭിക്കും. എറണാകുളം അജ്മീർ മരുസാഗർ എക്സ്പ്രസ് വൈകീട്ട് 6.50 നാകും പുറപ്പെടുക. തിരുവനന്തപുരം -നിസാമുദ്ധീൻ രാജധാനി എക്സ്പ്രസുകൾ ഉച്ചയ്ക്ക് 2.30നും രാത്രി പത്തിനും സർവീസ് ആരംഭിക്കും. തിരുനെൽവേലി ജാം നഗർ എക്പ്രസ് രാവിലെ 5.15നും കൊച്ചുവേളി ഗോഗ്‍നഗർ ഋഷികേശ് എക്സ്പ്രസ് രാവിലെ 4.50 നും സർവീസ് തുടങ്ങും. കൊച്ചുവേളി ലോക്മാന്യ തിലക് ഗരീബ് രഥ് രാവിലെ 7.45ന് പുറപ്പെടും.