കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി; ബോംബ് സ്ക്വാഡെത്തി നിർവീര്യമാക്കി

Published : Jun 09, 2022, 02:24 PM IST
കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി; ബോംബ് സ്ക്വാഡെത്തി നിർവീര്യമാക്കി

Synopsis

വയത്തൂരിലെ ആളൊഴിഞ്ഞ പറമ്പിൽ വീണ്ടും സ്റ്റീൽ ബോംബുകൾ, ഇന്നലെയും ബോംബുകൾ കണ്ടെത്തിയിരുന്നു

ഉളിക്കൽ: കണ്ണൂർ ഉ‌ളിക്കൽ വയത്തൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് തൊഴിലാളികൾ ബോംബ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ അറിയിക്കുച്ചു. ഉളിക്കൽ പൊലീസും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കുകയായിരുന്നു.

 ഇതിനുപിന്നാലെയാണ് കാട് വെട്ടിത്തളിക്കുന്നതിനിടെ രണ്ട് സ്റ്റീൽ ബോംബുകൾ കൂടി ഇന്ന് കണ്ടെത്തിയത്. കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഇരുപത് മിനിറ്റ് വ്യത്യാസത്തിൽ രണ്ടും പൊട്ടിച്ച് നിർവീര്യമാക്കി. പൊലീസും, ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി