കൂടത്തായി: അന്നമ്മയ്ക്ക് വിഷം നല്‍കിയത് വളര്‍ത്തുനായയില്‍ പരീക്ഷിച്ച് വിജയിച്ചശേഷം; ക്രൂരതയുടെ കൂടുതല്‍ വിവരങ്ങള്‍

Published : Nov 23, 2019, 03:01 PM ISTUpdated : Nov 23, 2019, 03:04 PM IST
കൂടത്തായി: അന്നമ്മയ്ക്ക് വിഷം നല്‍കിയത് വളര്‍ത്തുനായയില്‍ പരീക്ഷിച്ച് വിജയിച്ചശേഷം; ക്രൂരതയുടെ കൂടുതല്‍ വിവരങ്ങള്‍

Synopsis

കട്ടപ്പനയിലെ വീട്ടിലെ വളർത്തുനായയിൽ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് ജോളി അന്നമ്മയ്ക്ക് വിഷം കൊടുത്തതെന്ന് അന്വേഷണ സംഘം പറഞ്ഞു

കോഴിക്കോട്: കൂടത്തായി കേസിൽ ജോളിയെ കട്ടപ്പനയിൽ എത്തിച്ച് തെളിവെടുത്തു. കട്ടപ്പനയിലെ വീട്ടിലെ വളർത്തുനായയിൽ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് ജോളി അന്നമ്മയ്ക്ക് വിഷം കൊടുത്തതെന്ന് അന്വേഷണ സംഘം പറഞ്ഞു. ജോളിയുടെ മാതാപിതാക്കളിൽ നിന്നും സംഘം മൊഴിയെടുത്തു

രാവിലെ ഏഴ് മണിയോടെയാണ് ജോളിയെ കട്ടപ്പന പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഒമ്പത് മണിയോടെ കനത്ത സുരക്ഷയിൽ വാഴവരയിലുള്ള പഴയ കുടുംബവീട്ടിലേക്കെത്തിച്ചു. സ്റ്റേഷനിൽ നിന്ന് ഇറക്കിയപ്പോൾ ജനക്കൂട്ടം ജോളിക്ക് നേരെ കൂക്കിവിളിച്ചു.

അന്നമ്മയെ കൊല്ലാൻ വലിയ തയ്യാറെടുപ്പുകളാണ് ജോളി നടത്തിയത്. കാർഷിക ആവശ്യത്തിനായി അച്ഛൻ വാങ്ങിവച്ചിരുന്ന വിഷം വീട്ടിലെ വളർത്തുനായയിൽ പരീക്ഷിച്ചു. നായ ചത്തത് വിഷം ഉള്ളിൽ ചെന്നാണെന്ന് അന്ന് ആർക്കും മനസ്സിലായില്ല. ഇതോടെയാണ് ഈ ശൈലി എല്ലാ കൊലപാതകങ്ങളിലും സ്വീകരിക്കാൻ ജോളിക്ക് പ്രചോദനമായതെതെന്നാണ് അന്വേഷണസംഘം പറയുന്നത്. 

ജോളിയുടെ കുടുംബം ഇപ്പോൾ താമസിക്കുന്ന കട്ടപ്പന വലിയകണ്ടത്തെ വീട്ടിലെത്തിച്ചും തെളിവെടുത്തു. ഇവിടെ രണ്ടിടത്തു നിന്നും നിർണ്ണായക തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. പ്രീഡിഗ്രി സർട്ടിഫിറ്റ് യഥാർത്ഥമെന്ന് ബോധ്യപ്പെട്ടതിനാൽ ജോളി പഠിച്ച നെടുങ്കണ്ടത്തെ കോളേജിൽ പോയി തെളിവെടുക്കേണ്ടെന്ന തീരുമാനത്തിലാണ് സംഘം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടിയന്തിര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി, യാത്രക്കാർ സുരക്ഷിതർ
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; സംസ്ഥാനത്തെ ആദ്യഘട്ട വിവരശേഖരണം ഇന്ന് അവസാനിക്കും, ഒഴിവാക്കപ്പെട്ടവർ 25 ലക്ഷത്തോളം