കൊവിഡ് 19: കോട്ടയത്തെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററുകള്‍ അടയ്ക്കണമെന്ന് ജില്ലാ കളക്ടര്‍

By Web TeamFirst Published Mar 10, 2020, 4:40 PM IST
Highlights

കോട്ടയം ജില്ലയിലെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററുകള‍് അടച്ചിടണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 12 ആയ സാഹചര്യത്തില്‍ കര്‍ശന മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുന്നതിന്‍റെ ഭാഗമായാണ് നിര്‍ദ്ദേശം.
 

കോട്ടയം: കൊവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററുകള‍് അടച്ചിടണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 12 ആയ സാഹചര്യത്തില്‍ കര്‍ശന മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുന്നതിന്‍റെ ഭാഗമായാണ് നിര്‍ദ്ദേശം.

Read Also: കൊവിഡ് 19: പരീക്ഷകള്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ആരോ​ഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്

കൊവിഡ് 19 ജാഗ്രതയുമായി ബന്ധപ്പെട്ട് അസാധാരണ കരുതലിലേക്ക് കടക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമായിരിക്കുകയാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഏഴാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളും അടച്ചിടും. മദ്രസുകളും അങ്കണവാടികളും കോളേജുകളും അടച്ചിടണമെന്നും നിര്‍ദ്ദേശമുണ്ട്. സര്‍ക്കാര്‍ പൊതുപരിപാടികള്‍ മുഴുവന്‍ മാറ്റിവെക്കും. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കും. നിരീക്ഷണസംവിധാനങ്ങള്‍ ശക്തമാക്കും. സിനിമാ തിയേറ്ററില്‍ പോകുന്നത് ജനങ്ങള്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

Read Also: കൊവിഡ് 19; ശബരിമലയിലെ മാസ പൂജക്ക് ഭക്തര്‍ എത്തരുത്, അഭ്യര്‍ത്ഥനയുമായി ദേവസ്വം ബോര്‍ഡ്

മതപരമായ ചടങ്ങുകളും ക്ഷേത്രോത്സവങ്ങളും പള്ളി പരിപാടികളും ഉള്‍പ്പടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം ചടങ്ങുമാത്രമാക്കാന്‍ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശമുണ്ട്. ശബരിമലയില്‍ പൂജാകര്‍മ്മങ്ങള്‍ മുടക്കമില്ലാതെ നടത്തി ദര്‍ശനം ഒഴിവാക്കിക്കൊണ്ടുള്ള ക്രമീകരണം നടത്താനാണ് നിര്‍ദ്ദേശം.

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 


 

click me!