Asianet News MalayalamAsianet News Malayalam

കൊവിഡ് 19; ശബരിമലയിലെ മാസ പൂജക്ക് ഭക്തര്‍ എത്തരുത്, അഭ്യര്‍ത്ഥനയുമായി ദേവസ്വം ബോര്‍ഡ്

ഭക്തരെത്തിയാൽ തടയാനൊന്നും തീരുമാനം ഇല്ല. പക്ഷെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭക്തര്‍ ശബരിമല യാത്ര മാറ്റിവയ്ക്കണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റ അഭ്യര്‍ത്ഥന

covid 19  Caution in sabarimala
Author
Trivandrum, First Published Mar 10, 2020, 3:18 PM IST

തിരുവനന്തപുരം: കൊവിഡ് 19 ഭീതി നിലവിലുള്ള സാഹചര്യത്തിൽ ഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിൽ പൂജകളും ആചാരങ്ങളും എല്ലാം മുടക്കമില്ലാതെ നടക്കും. എന്നാൽ മാസ പൂജ സമയത്തും മറ്റും തീര്‍ത്ഥാടകര്‍ എത്തുന്നത് ഒഴിവാക്കണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ അഭ്യര്‍ത്ഥന. 

തമിഴ്‍നാട്  കര്‍ണാടക ആന്ധ്ര എന്നീ അയൽ സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകും. ശബരിമലയിലെ അപ്പം അരവണ കൗണ്ടറുകൾ അടച്ചിടും. ഭക്തരെത്തിയാൽ തടയാനൊന്നും തീരുമാനം ഇല്ല. ക്ഷെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭക്തര്‍ ശബരിമല യാത്ര മാറ്റിവയ്ക്കണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റ അഭ്യര്‍ത്ഥന. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ആൾക്കൂട്ടം എത്തുന്ന പരിപാടികൾ ഒഴിവാക്കും. കലാപരിപാടികളും റദ്ദാക്കും

കൊവിഡ് 19 രോഗ വ്യാപനം തടയാൻ കര്‍ശന നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് നടപ്പാക്കുന്നത്. സുരക്ഷ മുൻകരുതലുകൾ ശക്തമാക്കാൻ കര്‍ശന നിര്‍ദ്ദേശങ്ങൾ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കമുള്ളവര്‍ നൽകിയിട്ടുണ്ട്. 

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.asianetnews.com/topic/covid-19

Follow Us:
Download App:
  • android
  • ios