കോട്ടയത്ത് ഉരുൾപൊട്ടൽ; വീട് തകർന്നു; ആറംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Published : May 11, 2022, 04:50 PM ISTUpdated : May 11, 2022, 05:37 PM IST
കോട്ടയത്ത് ഉരുൾപൊട്ടൽ; വീട് തകർന്നു; ആറംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Synopsis

സംഭവസമയത്ത് ആറ് പേര്‍ വീട്ടിലുണ്ടായിരുന്നു. വെള്ളമൊഴുക്കിന്റെ ആഘാതത്തില്‍ അടുക്കളയും കുളിമുറിയും അടക്കം തകര്‍ന്നു

കോട്ടയം: ഭരണങ്ങാനം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉരുള്‍പൊട്ടി. ആളപായം ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ഭരണങ്ങാനത്തിനടുത്ത് കുറുമണ്ണിന് സമീപം രണ്ടുമാവ് ചായനാനിക്കല്‍ ജോയിയുടെ വീട് ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. സംഭവസമയത്ത് ആറ് പേര്‍ വീട്ടിലുണ്ടായിരുന്നു. വെള്ളമൊഴുക്കിന്റെ ആഘാതത്തില്‍ അടുക്കളയും കുളിമുറിയും അടക്കം തകര്‍ന്നു. കടനാട്, ഭരണങ്ങാനം പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. വീട്ടിൽ ഉണ്ടായിരുന്നവർ ബന്ധു  വീട്ടിലേക്കു മാറി.

 

PREV
Read more Articles on
click me!

Recommended Stories

സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'
തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍