കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടിത്തം; അടച്ചിട്ട സൂപ്പർ സ്പെഷ്യലിറ്റി അത്യാഹിത വിഭാഗം തുറക്കും

Published : Aug 22, 2025, 05:02 PM IST
kozhikode medical college

Synopsis

തീ പിടിത്തത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ സൂപ്പർ സ്പെഷ്യലിറ്റി അത്യാഹിത വിഭാഗം ഞായറാഴ്ച തുറക്കും

കോഴിക്കോട്: തീ പിടിത്തത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ സൂപ്പർ സ്പെഷ്യലിറ്റി അത്യാഹിത വിഭാഗം ഞായറാഴ്ച തുറക്കും. വാർഡുകൾ ഈ മാസം 24 ഓടെ പ്രവർത്തന സജ്ജമാകുമെന്നാണ് ജില്ലാ ഭരണകൂടം ആറിയിക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയുടെതാണ് തീരുമാനം. കെട്ടിടത്തിന്റെ സുരക്ഷ വിലയിരുത്തിയ ശേഷമാണു നടപടി. കഴിഞ്ഞ ദിവസമാണ് കെട്ടിടത്തിന് പരിശോധന പൂർത്തിയാക്കി ഫയർ എൻഒസി ലഭിച്ചത്. അപകടത്തെ തുടര്‍ന്ന് അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. യുപിഎസ് റൂമില്‍ പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തീപടരുകയുമായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി