കോഴിക്കോട് നി‍ർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ സ്ലാബ് തക‍ർന്ന് വീണ് രണ്ട് മരണം, രണ്ട് പേരുടെ നില ​ഗുരുതരം

Published : Sep 26, 2021, 10:16 AM IST
കോഴിക്കോട് നി‍ർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ സ്ലാബ് തക‍ർന്ന് വീണ് രണ്ട് മരണം, രണ്ട് പേരുടെ നില ​ഗുരുതരം

Synopsis

അപകട സമയത്ത് സലീമും കാ‍ർത്തിക്കുമടക്കം അഞ്ച് പേരാണ് സ്ഥലത്തുണ്ടായിരുന്നത്. കാ‍ർത്തിക് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു

കോഴിക്കോ‌ട് കോഴിക്കോട് നി‍ർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തക‍ന്നുവീണ് രണ്ട് പേ‍ർ മരിച്ചു. രണ്ട് പേരുടെ നില അതീവ ​ഗുരുതരമാണ്. ആകെ മൂന്ന് പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. കോഴിക്കോട് പൊറ്റമ്മലിലാണ് അപകടം നടന്നത്. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ കാ‍ർത്തിക്കും സലീമുമാണ് മരിച്ചത്.

അപകട സമയത്ത് സലീമും കാ‍ർത്തിക്കുമടക്കം അഞ്ച് പേരാണ് സ്ഥലത്തുണ്ടായിരുന്നത്. കാ‍ർത്തിക് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സലീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ തങ്കരാജ് (32), ഗണേഷ് (31) എന്നിവരുടെ നില അതീവ ​ഗുരുതരമാണ്. പരിക്കേറ്റ ജീവാനന്ദം എന്ന തൊഴിലാളിയും ചികിത്സയിലുണ്ട്.

അപകടം നടന്ന സ്ഥലം കോഴിക്കോട് സിറ്റി ഡിസിപി സ്വപ്നിൽ മഹാജൻ സന്ദ‍ർശിച്ചു. സംഭവത്തിൽ കേസെടുത്തെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകട സമയത്ത് അഞ്ച് പേരാണ് ഇവിടെയുണ്ടായിരുന്നത്. അപകടമുണ്ടാകാൻ ഇടയായ കാരണത്തെ കുറിച്ച് പരിശോധിക്കുമെന്നും ഡിസിപി സ്വപ്നിൽ മഹാജൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'തന്ത്രിയിട്ട രണ്ടര കോടി കാണാനില്ല, ഇതേ സ്ഥാപനത്തിൽ നിന്ന് ആന്‍റോ ആന്‍റണി രണ്ടര കോടി കൈപ്പറ്റി'; ഗുരുതര ആരോപണവുമായി ഉദയഭാനു
'ആട് പച്ചില തിന്നുംപോലെ ജലീൽ', നിയമ പോരാട്ടം തുടങ്ങി സന്ദീപ് വാര്യർ; മുസ്ലിം വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ വക്കീൽ നോട്ടീസയച്ചു