ടൂറിസ്റ്റ് ബസിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം; കോഴിക്കോട് ബസ് ജീവനക്കാരൻ അറസ്റ്റിൽ

Published : Oct 28, 2025, 07:31 PM IST
kozhikode arrest

Synopsis

ചൂലൂർ സ്വദേശി രജീഷിനെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന എ വൺ ട്രാവൽസിന്റെ ബസ്സിൽ വച്ചാണ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്.

കോഴിക്കോട്: ടൂറിസ്റ്റ് ബസിൽ വെച്ചു യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ബസ് ജീവനക്കാരൻ അറസ്റ്റിൽ. ചൂലൂർ സ്വദേശി രജീഷിനെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന എ വൺ ട്രാവൽസിന്റെ ബസ്സിൽ വച്ചാണ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. യുവതി പരാതി നൽകിയതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്.

26-ാം തീയ്യതിയായിരുന്നു കേസിന്നാസ്പദമായ സംഭവം. പ്രതി ബസ്സിൽ വെച്ച് യുവതിക്കെതിരെ ലൈം​ഗിക അതിക്രമം നടത്തുകയായിരുന്നു. പിന്നീട് ബസ് കോഴിക്കോട് പുതിയ ബസ്റ്റാന്റിന് സമീപത്തെത്തിയപ്പോൾ പരാതിക്കാരിക്കെതിരെ വീണ്ടും ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ കസബ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ എഎസ്ഐമാരായ രാജേഷ്, രജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം