'ഷാഫിയെ ഇനി തടഞ്ഞാൽ തീക്കളി, കോഴിക്കോട് കലാപം ഉണ്ടാക്കാൻ സിപിഎം ശ്രമം'; പ്രകോപിപ്പിച്ചാൽ അതിശക്തമായി പ്രതിരോധിക്കുമെന്ന് കോണ്‍ഗ്രസ്

Published : Aug 24, 2025, 11:33 AM IST
kozhikode dcc president praveen kumar

Synopsis

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിന് പിന്നാലെ കോഴിക്കോട് കലാപം ഉണ്ടാക്കാനാണ് സിപിഎം ശ്രമമെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീണ്‍ കുമാര്‍. ഷാഫി പറമ്പിലിന്‍റെ പരിപാടിയിൽ സിപിഎം പ്രശ്നമുണ്ടാക്കിയാൽ പ്രതിരോധിക്കുമെന്നും പ്രവീണ്‍കുമാര്‍

കോഴിക്കോട്: വടകര എംപി ഷാഫി പറമ്പിലിന്‍റെ പരിപാടിയിൽ പ്രകോപനവുമായി സിപിഎം എത്തിയാൽ അതിശക്തമായ പ്രതിരോധം കോണ്‍ഗ്രസ് തീര്‍ക്കുമെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീണ്‍കുമാര്‍ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിന് പിന്നാലെ കോഴിക്കോട് കലാപം ഉണ്ടാക്കാനാണ് സിപിഎം ശ്രമമെന്നും ആരോപണ വിധേയരായ സിപിഎം നേതാക്കളുടെ സുഹൃത്തുക്കളെ ആക്രമിക്കാൻ കോണ്‍ഗ്രസ് പോയിട്ടില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളുടെ പേരിൽ സുഹൃത്തായ ഷാഫി പറമ്പിലിനെ നല്ല രീതിയല്ല. പൊതുപരിപാടികളിലും മറ്റും ഷാഫി പറമ്പിൽ എംപിയെ തടയാൻ വന്നാൽ അത് തീക്കളിയാകും. 

അങ്ങനെയെങ്കിൽ നാട് യുദ്ധക്കളമാകും. എംപിയുടെ പരിപാടിയിൽ പ്രകോപനവുമായി വന്നാൽ അതിശക്തമായ പ്രതിരോധം കോണ്‍ഗ്രസ് തീര്‍ക്കുമെന്നും പ്രവീണ്‍ കുമാര്‍. നാട് യുദ്ധക്കളമാക്കാനാണ് സിപിഎം നീക്കം നടത്തുന്നത്. അതിന്‍റെ ഭാഗമായാണ് എംപിയുടെ പരിപാടികളിൽ പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുന്നത്. ഇപ്പോള്‍ വടകര എംപിക്കെതിരെ നടക്കുന്ന സമരങ്ങള്‍ ആഭാസകരമാണെന്നും കോഴിക്കോട്ടെ നല്ല അന്തരീക്ഷം ഇല്ലാതാക്കുന്ന ശ്രമങ്ങളിൽ നിന്ന് സിപിഎം പിന്മാറണമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ