
കോഴിക്കോട്: റോഡില്‍ തളര്‍ന്നുവീണ് കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയ വയോധികന് സൂര്യാഘാതമേറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കോഴിക്കോട് ഉള്ളിയേരി ഉള്ളൂരിലാണ് ഏവരെയും ഞെട്ടിച്ച അപകടം നടന്നത്. ഉള്ളൂര്‍ സ്വദേശി സുനിലിനാണ്(60) സൂര്യാഘാതമേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. റോഡില്‍ തളര്‍ന്നു വീണു കിടക്കുന്ന നിലയില്‍ ഇദ്ദേഹത്തെ മറ്റ് യാത്രക്കാരും നാട്ടുകാരും കാണുകയായിരുന്നു. ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഇദ്ദേഹത്തെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് സൂര്യാഘാതമേറ്റതാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇദ്ദേഹത്തെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam